വോറക്കു പകരം മുൻ സേനാമേധാവി പരിഗണനയിൽ
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിൽ ഗവർണർ എൻ.എൻ. വോറയുടെ കാലാവധി അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം. നിലവിലെ സാഹചര്യങ്ങളിൽ അദ്ദേഹത്തിന് തൽക്കാലം കാലാവധി നീട്ടിക്കൊടുത്തേക്കും. ഇതിനിടെ മുൻകാല സൈനികമേധാവിയെ ഗവർണറാക്കുന്ന കാര്യം കേന്ദ്രത്തിെൻറ പരിഗണനയിൽ.
മുൻ ലഫ്. ജനറൽ ദീപേന്ദ്രസിങ് ഹൂഡയുടെ പേരിനാണ് മുൻതൂക്കം. ജമ്മു-കശ്മീരിൽ വിവിധ സേനാവിഭാഗങ്ങളെ നയിച്ച തഴക്കമാണ് പരിഗണിക്കപ്പെടുന്നത്. സേനയിൽനിന്ന് വിരമിച്ച മേജർ ജനറൽ ജി.ഡി. ബക്ഷി, ലഫ്. ജനറൽ ഹസ്നെയ്ൻ, ജനറൽ ബിക്രംജിത് സിങ് എന്നിവരാണ് പരിഗണനയിലുള്ള മറ്റുള്ളവർ. സൈനികമായ കരുത്തുകാട്ടാനുള്ള കേന്ദ്രതീരുമാനത്തിെൻറ പശ്ചാത്തലത്തിലാണിത്.
18 വർഷം ഭരിച്ച ജഗ്മോഹനുശേഷം 2008 ജൂണിലാണ് പഞ്ചാബ് കേഡർ െഎ.എ.എസുകാരനായിരുന്ന നാഗേന്ദ്രനാഥ് വോറയെ ഗവർണറാക്കിയത്. രണ്ടാമൂഴമാണ് ജൂൺ 28ന് അവസാനിക്കുന്നത്. അമർനാഥ് തീർഥാടന സുരക്ഷാകാര്യങ്ങൾ പരിഗണിച്ചാണ് കാലാവധി നീട്ടിക്കൊടുക്കുന്നത്. ആഗസ്റ്റ് 26നാണ് അമർനാഥ് തീർഥാടനം അവസാനിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.