അഫ്സ്പ പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ജമ്മു-കശ്മീരിൽ സമിതി വേണ്ട -ഗവർണർ
text_fieldsശ്രീനഗർ: പ്രത്യേക സേനാധികാര നിയമം (അഫ്സ്പ) പുനഃപരിശോധിക്കാനോ റദ്ദാക്കാനോ ജമ്മു-കശ്മീരിൽ സമിതി രൂപവത്കരിക്കേണ്ടതില്ലെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ. നാഗാലൻഡിൽ ഇതിനായി സമിതി രൂപവത്കരിക്കുന്ന സാഹചര്യത്തിലാണ് സിൻഹയുടെ പ്രതികരണം.
ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. ഞാൻ അത് പരിശോധിച്ചുവരുകയാണ്. എനിക്ക് അങ്ങനെയൊരു ആവശ്യമൊന്നും തോന്നുന്നില്ലെന്നും സിൻഹ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ജമ്മു-കശ്മീരിലെ ജനസംഖ്യാപരമായ മാറ്റത്തെക്കുറിച്ചുള്ള ചില രാഷ്ട്രീയക്കാരുടെ പ്രസ്താവനകളോട് പ്രതികരിക്കാനില്ല. ആശങ്കകൾ പരിഹരിക്കാൻ, പ്രാദേശിക യുവാക്കളുടെ വലിയൊരു വിഭാഗത്തിന് ജലവൈദ്യുത, ടണൽ, റോഡ് പദ്ധതികളിൽ തൊഴിൽ നൽകിയിട്ടുണ്ട്. ജനങ്ങളെ ഇളക്കിവിടാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.