ജമ്മു-കശ്മീരിൽ 450 ഭീകരർ ഉണ്ടെന്ന് സൈന്യം
text_fieldsഉധംപുർ: ജമ്മു-കശ്മീരിൽ 450ഒാളം ഭീകരർ പ്രവർത്തിക്കുന്നുണ്ടെന്ന് സൈന്യം വ്യക്തമാക ്കി. നിയന്ത്രണരേഖയിലെ ഭീകര അനുകൂല സൗകര്യങ്ങൾ പാകിസ്താെൻറ പൂർണ പിന്തുണയോടെ നിലനിൽക്കുകയാണ്. പാക്കധീന കശ്മീരിലും പാകിസ്താനിലുമായി 16 ഭീകര ക്യാമ്പുകളാണ് പ്രവർത്തിക്കുന്നതെന്ന് വടക്കൻ സൈനിക കമാൻഡർ ലഫ്. ജനറൽ രൺബീർ സിങ് വാർത്തലേഖകരോട് പറഞ്ഞു.
പീർ പഞ്ചാലിന് വടക്ക് ഭീകരരുടെ എണ്ണം കൂടുതലാണ്. കശ്മീർ താഴ്വരയിൽ 350നും 400നും ഇടയിൽ ഭീകരരുണ്ട്. ജമ്മു മേഖലയിൽ, പീർ പിഞ്ചാലിന് തെക്കു ഭാഗത്ത് 50ഒാളം ഭീകരരാണുള്ളത്. നുഴഞ്ഞുകയറ്റത്തിന് സൗകര്യമൊരുക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് അതിർത്തിയിൽ പാക് സൈന്യം നടത്തുന്നത്. ഭീകരർക്ക് മതിയായ പരിശീലനം നൽകിയ ശേഷമാണ് അവരെ നിയന്ത്രണരേഖയിൽ എത്തിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കശ്മീർ താഴ്വരയിൽനിന്ന് ഭീകര ഗ്രൂപ്പുകളിൽ ചേരുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 191 ചെറുപ്പക്കാർ വിവിധ ഗ്രൂപ്പുകളിൽ ചേർന്നതായാണ് വിവരമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.