കശ്മീരിൽ മൊബൈലുകൾ പ്രവർത്തനരഹിതം; ലാൻഡ്ലൈനിനായി നെട്ടോട്ടമോടി ജനം
text_fieldsശ്രീനഗർ: ജമ്മുകശ്മീരിൽ മൊബൈൽ നെറ്റ്വർക്കുകൾ വീണ്ടും പ്രവർത്തനരഹിതം. തിങ്കളാഴ്ച മൊബൈൽ നെറ്റ്വർക്ക് ക ണക്ടിവിറ്റി പുനഃസ്ഥാപിച്ചതായി സർക്കാർ അറിയിച്ചിരുന്നു. എന്നാൽ, രണ്ട് മണിക്കൂറിന് ശേഷം വീണ്ടും കണക്ടിവിറ ്റി നഷ്ടമാവുകയായിരുന്നു. ഇതോടെ ലാൻഡ്ലൈൻ കണക്ഷനുകൾ ശരിയാക്കാനായി ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് മുന്നിൽ വൻ നിരയാണ് ഉള്ളത്.
കഴിഞ്ഞ രണ്ട് വർഷമായി എെൻറ ടെലിഫോൺ പ്രവർത്തനരഹിതമാണ്. ഇപ്പോൾ അത് ശരിയാക്കാതെ വേറെ മാർഗമില്ല. ഞങ്ങൾ പഴയ കാലത്തേക്ക് തിരികെ പോവുകയാണെന്ന് ശ്രീനഗറിലെ താമസക്കാരനായ അബ്ദുൾ മജീദ് പ്രതികരിച്ചു.
അബ്ദുൾ മജീദ് ഒറ്റപ്പെട്ട വ്യക്തിയല്ല. ഇതുപോലെ നിരവധി പേരാണ് പ്രവർത്തനം നിലച്ച ടെലിഫോൺ കണക്ഷനുകൾ ശരിയാക്കാനായി എക്സ്ചേഞ്ചുകൾക്ക് മുന്നിൽ ക്യു നിൽക്കുന്നത്. കശ്മീരിലെ പ്രവർത്തനരഹിതമായ ഫോണുകൾ ശരിയാക്കാനായി നിരവധി പേരാണ് എത്തുന്നതെന്ന് ബി.എസ്.എൻ.എല്ലും സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.