‘അഫ്സ്പ’ റദ്ദാക്കാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം
text_fieldsശ്രീനഗര്‍: സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന സായുധ സേനാ പ്രത്യേക അധികാര നിയമം (അഫ്സ്പ) പിന്‍വലിക്കാന്‍ ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ ഒൗദ്യോഗിക ശിപാര്‍ശ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എം.എം. ഷുജ നല്‍കിയ വിവരാവകാശ അപേക്ഷക്കുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
കശ്മീരില്‍ സാഹചര്യം മെച്ചപ്പെടണമെങ്കില്‍ പരീക്ഷണാര്‍ഥം ഏതാനും മേഖലകളില്‍നിന്ന് ‘അഫ്സ്പ’ പിന്‍വലിക്കണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തി പറഞ്ഞിരുന്നു. ആവശ്യം രേഖാമൂലം സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ളെന്നാണ് വ്യക്തമായിരിക്കുന്നത്.അഫ്സ്പ പിന്‍വലിക്കുന്ന കാര്യം മന്ത്രാലയം അതതു സമയത്ത് പരിശോധിക്കാറുണ്ടെന്നും മറുപടിയില്‍ പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ അഫ്സ്പ പിന്‍വലിക്കാനാവില്ല. ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാറും മുന്‍ സര്‍ക്കാറുകളും അഫ്സ്പ പിന്‍വലിക്കുന്നത് പരിഗണിച്ചിരുന്നു.
2011ല്‍, സംസ്ഥാനത്ത് അഫ്സ്പ പിന്‍വലിക്കണമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തിനിടെ ‘അഫ്സ്പ’ പിന്‍വലിക്കുക എന്ന ആവശ്യം മുന്‍നിര്‍ത്തി കൂടിയാലോചന നടത്തിയിട്ടില്ളെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.