കദനകഥകൾക്കിടയിൽ കശ്മീർ കത്തെഴുതുകയാണ്...
text_fieldsശ്രീനഗർ: തെൻറ ട്രാവൽ ഏജൻസി ഓഫിസിൽ യാസ്മിൻ മസ്റത്ത് ഒരുക്കിയ സൗജന്യ ഫോൺകാളി നായി എത്തിയതായിരുന്നു ആ എട്ടുവയസ്സുകാരിയും അവളുടെ മുത്തശ്ശിയും. അർബുദ ബാധിതയ ായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മാതാവിനോട് സംസാരിക്കണം അവൾക ്ക്. കഴിഞ്ഞ 20 ദിവസമായി ഉമ്മയുടെ ഒരു വിവരവും അവൾക്കറിയില്ലായിരുന്നു. ‘ഉമ്മാ...നിങ്ങ ളുടെ അസുഖമൊക്ക ഭേദമാവും...നിങ്ങൾ ഉടൻ തിരിച്ചുവരും...’ നനഞ്ഞ കണ്ണുകൾ തുടച്ച് ആ കൊ ച്ചുബാലിക ഇടക്കിടെ പറഞ്ഞുകൊണ്ടേയിരുന്നു. ആ മുറിയിലുണ്ടായിരുന്ന മുഴുവൻ പേരും അവ ളുടെ വാക്കുകൾക്കൊപ്പം വിതുമ്പുന്നുണ്ടായിരുന്നു.
ആശയ വിനിമയ മാർഗങ്ങൾ അടഞ്ഞു പോയതോടെ ഒരു ജനത അനുഭവിക്കുന്ന ബുദ്ധിമുട്ടിെൻറ നേർചിത്രങ്ങളാണ് ആ ഒറ്റമുറി ഓ ഫിസിലെ ഓരോ കോളുമെന്ന് യാസ്മിൻ പറയുന്നു. മൊബൈൽ ഫോണും ഇൻറർനെറ്റുമൊക്കെ വിച്ഛേ ദിക്കപ്പെട്ടതോടെ കശ്മീർ അനുഭവിക്കുന്ന പ്രയാസങ്ങൾ അത്രയേറെയാണ്. ഒരു മാസം പിന്നിട്ടിട്ടും നിയന്ത്രണങ്ങൾ അതേയളവിൽ തുടരുന്നു. ആപ്പിൾ കൃഷിക്കാരും ഷാൾ കച്ചവടക്കാരുമടക്കം ജീവിതത്തിെൻറ നാനാതുറകളിലുള്ളവർ അതനുഭവിക്കുന്നു. ഉറ്റവരുമായി ബന്ധമില്ലാെത ഉഴലുന്ന കുടുംബങ്ങളിലിപ്പോഴും കണ്ണീർ മാത്രം.
ബന്ധങ്ങൾ അറുെത്തറിഞ്ഞ നിയന്ത്രണങ്ങളിൽ തോറ്റുപോകാതിരിക്കാനുള്ള വാശിയിലാണിപ്പോൾ കശ്മീർ. അതുകൊണ്ടുതന്നെ, അതിജയിക്കാനുള്ള പുതിയ രീതികൾ പയറ്റുകയാണവർ. ആശയവിനിമയമറ്റുപോയ കശ്മീർ ഏതുവിധേനയാണ് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നതെന്ന് ബി.ബി.സിയുടെ ഇന്ത്യൻ പ്രതിനിധി സൗതിക് ബിശ്വാസിെൻറ റിപ്പോർട്ട് വിശദീകരിക്കുന്നു. താഴ്വരയിൽ ലാൻഡ് ഫോണുകൾ പതിയെ തിരിച്ചുവരുന്നു. പുതിയവക്ക് അപേക്ഷിക്കുന്നു, പഴയവ പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. കത്തെഴുത്തിലേക്കും പലരും കളം മാറുന്നു. സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ വഴികൾ തുറക്കുന്നു. പ്രാദേശിക ചാനലുകളെ അവർ ആയുധമാക്കുന്നു.
***
ഉറ്റവരെക്കുറിച്ചുള്ള വിവരങ്ങളറിയാതെ ചുറ്റിലും കഴിയുന്നവരുടെ കണ്ണീരുകണ്ട് വികാർ സെയ്ദ് എന്ന 27കാരെൻറ മനസ്സലിഞ്ഞു. ആശ്വാസ നടപടികൾക്കായി ഇൻറർനെറ്റിെൻറ വിശാലലോകം മനസ്സിൽകണ്ട് ശ്രീനഗറിൽനിന്ന് സെയ്ദ് ഡൽഹിക്ക് പറന്നു. എത്തിയപാടെ, ഫേസ്ബുക്കിൽ പോസ്റ്റിട്ടു. ‘കശ്മീരിലെ തെൻറ ജില്ലക്കാരായ ആർക്കെങ്കിലും കുടുംബവുമായി ഇതുവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ സന്ദേശവും വിലാസവും അയക്കുക. എല്ലാ വിലാസത്തിലും ആ സന്ദേശങ്ങളെത്തിക്കാൻ ശ്രമിക്കാം’. രണ്ടു ദിവസം കഴിഞ്ഞ് സെയ്ദ് തിരിച്ച് താഴ്വരയിലേക്ക് പറന്നത് ഫോണിലെ 17 സന്ദേശങ്ങളുമായിട്ടായിരുന്നു. തെക്കൻ കശ്മീരിലെ മൂന്നു ജില്ലകളിലെ വിലാസങ്ങളാണ് അവക്കൊപ്പമുണ്ടായിരുന്നത്.
നാട്ടിലെത്തിയ ഉടൻ സെയ്ദ് ആ വിലാസങ്ങൾ തേടി സഞ്ചരിച്ചു. ശോകമൂകമായ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആശ്വാസദൂതനായി ആ കശ്മീരി യുവാെവത്തി. മൊബൈൽ ഫോണിലെ വിലാസങ്ങളിൽ മുട്ടിവിളിച്ച് വിലപ്പെട്ട ബന്ധങ്ങളെ സെയ്ദ് വിളക്കിച്ചേർത്തു. ഫോണിലെ സന്ദേശങ്ങൾ മിക്കവയും സന്തോഷ ദായകങ്ങളായിരുന്നു. അവ കാണുന്ന കുടുംബങ്ങളുടെ ആഹ്ലാദം െസയ്ദിെൻറ മനംനിറച്ചു. ചണ്ഡിഗഢിലെ ഒരു കോളജ് വിദ്യാർഥിക്ക് പരീക്ഷയിൽ രണ്ടാം സ്ഥാനം കിട്ടിയ വാർത്തയും അറിയിക്കാനുണ്ടായിരുന്നു. അവെൻറ മാതാവ് സന്ദേശം കണ്ട് സെയ്ദിനെ കെട്ടിപ്പിടിച്ച് കരഞ്ഞു: ‘നീ എെൻറ മകനെപ്പോലെയാണ്’- ആ കണ്ണീരിനിടയിൽ അവർ സെയ്ദിനോട് പറഞ്ഞു.
***
ശ്രീനഗർ ടൗണിൽ അതിനിയന്ത്രണങ്ങളുണ്ടായിരുന്ന ആഗസ്റ്റ് മധ്യത്തിൽ തെൻറ കൊച്ചു ട്രാവൽ ഏജൻസി ഓഫിസ് യാസ്മിൻ മസ്റത്ത് ധൈര്യത്തോടെ തുറന്നുവെച്ചിരുന്നു. ഓഫിസിലെ ലാൻഡ്ലൈൻ ഫോണിൽനിന്ന് ആർക്കും സൗജന്യമായി ഫോൺ ചെയ്യാം എന്നായിരുന്നു വാഗ്ദാനം. ഉറ്റവരോട് എന്തെങ്കിലുമൊന്ന് ഉരിയാടാനായി അൽപ സമയത്തിനകം അഞ്ഞൂറിലേറെപ്പേരാണ് ഓഫിസ് പരിസരത്ത് നിറഞ്ഞത്. യാസ്മിെൻറ സേവനത്തെക്കുറിച്ച് കേട്ടറിഞ്ഞ് പിന്നീട് പ്രതിദിനം ആയിരം പേരെങ്കിലും ഇവിടെയെത്തുന്നു. േഡാക്ടർമാരെ വിളിക്കുന്ന അർബുദ രോഗികളടക്കമുള്ളവരുണ്ട് ആ ക്യൂവിൽ.
***
കഴിഞ്ഞ ജൂലൈയിൽ കശ്മീരിലെത്തി തെൻറ സുഹൃത്തുക്കളുമൊത്ത് സമയം ചെലവിട്ടിരുന്നു ഡൽഹിക്കാരിയായ ആ യുവതി. താഴ്വരയിലെ പുതിയ സാഹചര്യങ്ങളിൽ കൂട്ടുകാർ എങ്ങനെയാണ് കഴിയുന്നതെന്നറിയാൻ കത്തിനെ ആശ്രയിക്കുകയായിരുന്നു അവർ. ‘ഉദയത്തിനു മുമ്പുള്ള ആ രാത്രിയിൽ കൂരാക്കൂരിരുട്ടാണ്. ഉദയമാകട്ടെ, ഇതുവരെ എത്തിയിട്ടുമില്ല’ -വടിവൊത്ത, വൃത്തിയുള്ള ൈകയക്ഷരങ്ങളിൽ അവർ കത്തവസാനിപ്പിക്കുന്നു.
***
ഡൽഹി ആസ്ഥാനമായുള്ള സാറ്റലൈറ്റ് കേബ്ൾ വാർത്ത നെറ്റ്വർക്കാണ് ഗുലിസ്താൻ ന്യൂസ്. കശ്മീരികൾ അയച്ചുനൽകുന്ന മെസേജുകളും വിഡിയോകളുമൊക്കെ വാർത്തകൾക്കിടയിലും മറ്റും സംപ്രേഷണം ചെയ്യുന്നുണ്ടിവർ. റദ്ദാക്കിയ നൂറുകണക്കിന് വിവാഹങ്ങളുടെ സന്ദേശങ്ങളാണ് കൂടുതലുമെന്ന് നെറ്റ്വർക്ക് അധികൃതർ പറയുന്നു. കശ്മീരിൽ ഏറ്റവുമധികം വിവാഹങ്ങൾ നടക്കേണ്ട സമയമാണിത്. താഴ്വരക്ക് പുറത്തുനിന്നുള്ളവർ ഉറ്റവർ കാണാനായി അയക്കുന്ന ഒട്ടേറെ വിഡിയോ സന്ദേശങ്ങളും ചാനൽ സംപ്രേഷണം ചെയ്യുന്നത് കശ്മീരികൾക്ക് ആശ്വാസമാവുന്നു.
***
ഇർഫാൻ അഹ്മദ് എന്ന 26കാരൻ ഒരു കോളജ് വിദ്യാർഥിനിയുമായി പ്രണയത്തിലാണ്. പഴയ പ്രണയലേഖന കാലത്തേക്കവൻ തിരിച്ചുപോയിരിക്കുന്നു. കത്തെഴുതി ചുരുട്ടിയശേഷം കാമുകിയുടെ വീട്ടിനുള്ളിലേക്ക് എറിഞ്ഞു നൽകുകയാണ് ഇർഫാൻ. ഈ കത്തുകളിലൂടെയാണ് വിവരങ്ങൾ കൈമാറുന്നതും സമാഗമവേളകളും സമയവും നിശ്ചയിക്കുന്നതെന്നും സൗതിക് ബിശ്വാസ് എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.