സിലബസ് തീർന്നില്ലെങ്കിലും പരീക്ഷ: ജമ്മു-കശ്മീർ വിദ്യാർഥികൾ പ്രതിസന്ധിയിൽ
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെ സ്കൂൾ വിദ്യാർഥികൾ വലിയ പ്രതിസന്ധിയിലാണ്. നേരത്തെ നി ശ്ചയിച്ച പ്രകാരം വാർഷികപരീക്ഷ നടത്താനുള്ള അധികാരികളുടെ തീരുമാനമാണ് കുട്ടികള െ കുഴക്കുന്നത്. ആഗസ്റ്റ് അഞ്ചുമുതൽ സ്കൂളുകൾ അടഞ്ഞുകിടക്കുന്നതിനാൽ, സിലബസ് പ ൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. പകുതിപോലും പാഠഭാഗങ്ങൾ പഠിപ്പിച്ചിട്ടില്ല എന്നാണ് കുട്ടികൾ പറയുന്നത്. അപ്പോൾ എങ്ങനെയാണ് മുഴുവൻ സിലബസിലേക്കുമുള്ള ചോദ്യമുള്ള പരീക്ഷ എഴുതുകയെന്ന് അവർ ചോദിക്കുന്നു. ക്ലാസില്ലാത്ത മാസങ്ങളിലെ ഫീസ് സ്കൂൾ അധികൃതർ വാങ്ങിയതായും രക്ഷിതാക്കൾ ആരോപിച്ചു. പരീക്ഷ നടത്തിയില്ലെങ്കിൽ കുട്ടികളുടെ ഒരുവർഷം നഷ്ടമാകുമെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവെച്ചു.
ഇപ്പോഴത്തെ സാഹചര്യത്തിൽ പഠനം വലിയ ബുദ്ധിമുട്ടായിരിക്കുകയാണെന്ന് 12ാം തരത്തിൽ പഠിക്കുന്ന നൈല എന്ന വിദ്യാർഥിനി പറഞ്ഞു. ഇതിനിടയിൽ എങ്ങനെയാണ് പരീക്ഷക്ക് ഒരുങ്ങുകയെന്ന് കുട്ടി ചോദിച്ചു. കടുത്ത നിയന്ത്രണങ്ങൾമൂലം താഴ്വരയിൽ സ്വകാര്യ ട്യൂഷൻപോലും നടക്കുന്നില്ല. സർക്കാർ സ്കൂളുകൾ തുറക്കാൻ ഉത്തരവുണ്ടായിട്ടും വിദ്യാർഥികൾ എത്തുന്നില്ല. സ്കൂളിൽ പോകാൻ സാധിക്കുന്നില്ലെന്നും വീട്ടിൽ ട്യൂഷൻ ഏർപ്പെടുത്താനുള്ള വരുമാനമില്ലെന്നും സർക്കാർ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരൻ മുസൈബ് പറഞ്ഞു. വാർഷിക പരീക്ഷ നീട്ടിവെക്കുകയോ സിലബസ് ചുരുക്കുകയോ വേണമെന്നാണ് കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യം.
ക്ലാസ് ഇല്ലെങ്കിലും അസൈൻമെൻറുകളും മറ്റും സ്കൂളിലെത്തി പെൻഡ്രൈവിൽ വാങ്ങണമെന്ന് ചില സ്കൂളുകൾ നിർദേശിക്കുന്നുണ്ട്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്കായി ചില സ്കൂളുകൾ (സർക്കാർ സ്കൂളുകൾ ഉൾപ്പെടെ) വീട്ടിൽവെച്ച് പരീക്ഷയും നടത്തി. എല്ലാം സാധാരണ നിലയിൽ നടക്കുന്നുവെന്ന് കാണിക്കാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നതെന്ന് ചില രക്ഷിതാക്കൾ ആരോപിച്ചു. സിലബസ് കുറക്കുകയോ പരീക്ഷ മാറ്റുകയോ വേണ്ടെന്ന നിലപാടിലാണ് അധികൃതരെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ചില ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.