ഒരുഡസൻ മാങ്ങകൾ വിറ്റത് 1.2 ലക്ഷം രൂപക്ക്; തുളസികുമാരിക്ക് ഇതിലും നല്ലൊരു കച്ചവടം ഇനി കിട്ടാനില്ല
text_fieldsഒാൺലൈൻ ക്ലാസുകളിൽ പെങ്കടുക്കാൻ സ്മാർട്ട്ഫോൺ വാങ്ങാനാണ് ജാർഘണ്ഡിലെ ജംഷദ്പുർ സ്വദേശിയായ തുളസികുമാരി മാമ്പഴക്കച്ചവടത്തിനിറങ്ങിയത്. ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്ന അച്ഛന് ഒരിക്കലും ഒരു ഫോൺ വാങ്ങാൻ കഴിയില്ലെന്നും തുളസികുമാരിക്ക് അറിയാമായിരുന്നു. എന്നാൽ 11 കാരിയുടെ കച്ചവടം മാധ്യമങ്ങളിലെത്തിയതോടെ ഇൗ കുടുംബത്തിെൻറ തലവരതന്നെ മാറിമറിഞ്ഞു. കഴിഞ്ഞ ദിവസം തുളസികുമാരി വിൽപ്പനക്കുവച്ച 12 മാമ്പഴം മുംബൈ സ്വദേശിയായ അമേയ ഹേതെ എന്ന ബിസിനസുകാരൻ വാങ്ങുകയായിരുന്നു. ഒരു മാങ്ങക്ക് 10000 രൂപവച്ചാണ് വിറ്റുപോയത്. അങ്ങിനെ 12 മാങ്ങകൾക്ക് 1,20,000 രൂപ ലഭിച്ചു. ഇൗ തുക അമേയ തുളസി കുമാരിയുടെ പിതാവിെൻറ അകൗണ്ടിലേക്ക് അയച്ചുകൊടുക്കുകയുംചെയ്തു.
ആരാണ് സഹായിച്ചതെന്ന് ചോദിച്ചാൽ മുംബൈയിലെ ഒരു അങ്കിൾ എന്നാണ് തുളസികുമാരി പറയുക. ന്യൂസ് 18ആണ് തുളസിയുടെ ജീവിതം പുറംലോകത്ത് എത്തിച്ചത്. മാമ്പഴം വാങ്ങിയതിനൊപ്പം 13,000 രൂപയുടെ സ്മാർട്ട്ഫോണും അമേയ വാങ്ങിനൽകിയിട്ടുണ്ട്. വർഷം മുഴുവനും ഫോൺ റീചാർജ് ചെയ്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. മൊബൈൽ ഫോൺ ലഭിച്ചതിൽ തുളസികുമാരി സന്തോഷത്തിലാണ്. ഇനിതാൻ നന്നായി പഠിക്കുമെന്ന് അവർ പറയുന്നു.
മകൾ മാമ്പഴം വിൽക്കുന്നത് ഇഷ്ടമായിരുന്നില്ലെന്ന് തുളസികുമാരിയുടെ മാതാവ് പറയുന്നു. എന്നാലിപ്പോൾ അവരും സന്തോഷത്തിലാണ്. 'തുളസി വളരെ മിടുക്കനും കഠിനാധ്വാനിയുമായ വിദ്യാർഥിയാണ്. ഞങ്ങൾ നൽകിയ സഹായംെകാണ്ട് അവൾ വിദ്യാഭ്യാസം പൂർത്തിയാക്കിയാൽ അത് സന്തോഷമുള്ളകാര്യമാണ്. അവൾക്ക് ആവശ്യമുള്ളപ്പോൾ ഇനിയും സഹായം നൽകും'-അമേയ ഹേതെ പറഞ്ഞു.
കൊറോണ ലോക്ഡൗൺ കാരണം ക്ലാസുകൾ ഓൺലൈനായത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കുന്നത്. സ്മാർട്ട് ഫോൺ വാങ്ങുക നെറ്റ് ചാർജ് ചെയ്യുക തുടങ്ങി സാമ്പത്തിക ബാധ്യത കുട്ടികൾക്ക് വർധിച്ചിട്ടുണ്ട്. അതോടൊപ്പം ഹൈ സ്പീഡ് ഇൻറർനെറ്റിെൻറ അഭാവവും പഠനത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.