െറയിൽേവ സ്േറ്റഷനുകളിൽ ജനൗഷധി കേന്ദ്രങ്ങൾ
text_fieldsന്യൂഡൽഹി: െറയിൽേവ സ്റ്റേഷനുകളിൽ ജനൗഷധി കേന്ദ്രങ്ങൾ തുറക്കാൻ കേന്ദ്ര മന്ത്രാലയങ്ങൾ തമ്മിൽ നടന്ന കൂടിയാേലാചനയിൽ തീരുമാനം. വിലകുറഞ്ഞ ഗുണനിലവാരമുള്ള മരുന്നുകൾ പരമാവധി ലഭ്യമാക്കുന്നതാണ് പദ്ധതിയെന്ന് കേന്ദ്ര രാസവളം മന്ത്രി അനന്ത്കുമാർ പറഞ്ഞു.
അനന്ത്കുമാറിന് പുറമെ െറയിൽേവ മന്ത്രി സുരേഷ് പ്രഭു, കേന്ദ്ര ഉപരിതല ഗതാഗത, രാസവളം സഹമന്ത്രി മൻസുഖ് ലാൽ മാണ്ഡവ്യ എന്നിവർ യോഗത്തിൽ പെങ്കടുത്തു. പ്രധാനമന്ത്രി ഭാരതീയ ജനൗഷധി പേര്യാജന(പി.എം.ബി.ജെ.പി)ക്ക് കീഴിൽ 450 ജില്ലകളിൽ 1600 ജനൗഷധി കേന്ദ്രങ്ങളുണ്ട്.
ഇവയിലൂടെ ലഭ്യമാകുന്ന മരുന്നുകളാണ് െറയിൽേവ വഴി ലഭ്യമാക്കുകയെന്നും അനന്ത്കുമാർ പറഞ്ഞു. വിശദപദ്ധതിരേഖ സമർപ്പിക്കാൻ രാസവളം, െറയിൽേവ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
പദ്ധതിക്ക് െറയിൽേവ മന്ത്രാലയത്തിെൻറ പൂർണപിന്തുണയുണ്ടായിരിക്കുമെന്ന് െറയിൽേവ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് സെക്രട്ടറി ജയ്പ്രിയ പ്രകാശ്, െറയിൽേവ ബോർഡ് അംഗം മുഹമ്മദ് ജംഷീദ് എന്നിവരും യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.