വിദ്വേഷ പ്രസംഗം; ഹിന്ദുത്വ നേതാവിെൻറ ഹരജി ഡൽഹി കോടതി തള്ളി
text_fieldsന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിെൻറ പേരിലുള്ള അറസ്റ്റ് തടയണമെന്ന ഹിന്ദുത്വ നേതാവിെൻറ അപേക്ഷ ഡൽഹി ഹൈകോടതി നിരസിച്ചു. ഹിന്ദു രക്ഷാദൾ പ്രസിഡൻറ് ഭൂപീന്ദർ തോമറാണ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. തോമറിെൻറ മുൻകൂർ ജാമ്യാപേക്ഷയിൽ വിവരങ്ങൾ ആവശ്യപ്പെട്ട് ജസ്റ്റിസ് മുക്ത ഗുപ്ത ഡൽഹി പൊലീസിന് നോട്ടിസ് അയക്കുകയും ചെയ്തു.
ആഗസ്റ്റ് എട്ടിന് ജന്തർമന്തറിൽ നടന്ന റാലിയിൽ ഒരു പ്രത്യേക മതവിഭാഗത്തിനെതിരെ ഭൂപീന്ദർ വിദ്വേഷ മുദ്രാവാക്യം മുഴക്കി എന്നാണ് കേസ്. ഇത് താലിബാൻ സ്റ്റേറ്റ് അല്ല എന്ന് പരാമർശിച്ച് ഇൗ മാസം ആദ്യം ഭൂപീന്ദർ തോമർ എന്ന പിങ്കി ചൗധരിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.