ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെ ഇന്ത്യയിൽ
text_fieldsഅഹമ്മദാബാദ്: രണ്ട് ദിവസത്തെ ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഇന്ത്യയിലെത്തി. അഹമ്മദാബാദ് വിമാനത്താവളത്തിൽ ഷിന്‍സോ അബെയെയും ഭാര്യ അകി അബെയെയും ഗാർഡ് ഒാഫ് ഒാണർ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചു.
ജപ്പാൻ പ്രധാനമന്ത്രിശയ സ്വീകരിക്കാൻ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ സംസ്കാരിക പരിപാടികളും അരങ്ങേറി. വിമാനത്താവളത്തിൽ മാത്രമല്ല, മോദിയും അബെയും നടത്തുന്ന റോഡ്ഷോയിലും സാംസ്കാരിക പരിപാടികൾ അരങ്ങേറും.
സബര്‍മതി ആശ്രമവും 16ാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന സീതി സയ്യിദ് മസ്ജിദും സന്ദര്‍ശനവുമാണ് ജപ്പാൻ പ്രധാനമന്ത്രിയുടെ ആദ്യപരിപാടികൾ. 1924ൽ നിർമിച്ച മംഗൾദാസ് ഗിരിധർ ദാസ് പൈതൃക ഹോട്ടലിൽ നിന്ന് രാത്രി ഭക്ഷണം കഴിക്കും. ജപ്പാന്‍ സഹകരണത്തോടെയുള്ള ഹൈ സ്പീഡ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ തറക്കല്ലിടൽ അബെയും മോദിയും ചേര്‍ന്ന് നിര്‍വ്വഹിക്കും. പ്രധാനമന്ത്രി മോദിക്കൊപ്പം റോഡ് ഷോയിലും അദ്ദേഹം പങ്കുചേരും.
15ഒാളം ജപ്പാനീസ് കമ്പനികൾ ഗുജറാത്തിൽ നിക്ഷേപമിറക്കുന്നതിനുള്ള കറാറുകൾ ഉച്ചകോടിയിൽ ഒപ്പുവെക്കും. ജപ്പാൻ ഇൻറർ നാഷണൽ കോർപ്പറേഷൻ ഏജൻസിയിൽ നിന്ന് കുറഞ്ഞ പലിശക്ക് അടിസ്ഥാന സൗകര്യ വികസനരതതിനായി സംസ്ഥാനത്തിന് ലോണും ലഭ്യമാകുമെന്ന് സർക്കാർ അറിയിച്ചു. വ്യാഴാഴ്ച ഷിൻസോ അബെ തിരികെ പോകും.
#WATCH: PM Narendra Modi receives Japanese PM Shinzo Abe & his wife Akie Abe at Ahmedabad Airport. pic.twitter.com/Sui3i6jYdi
— ANI (@ANI) September 13, 2017
#WATCH: PM Modi & Japanese PM Shinzo Abe's road show to Sabarmati Ashram in Ahmedabad https://t.co/s22zspSeUz
— ANI (@ANI) September 13, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.