ഝാർഖണ്ഡിൽ ജനക്കൂട്ടം നാലു പേരെ കൊലപ്പെടുത്തുേമ്പാൾ പൊലീസ് കണ്ണടച്ചു
text_fieldsജാംഷഡ്പുർ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ ജനക്കൂട്ടം നാലുപേരെ കൊലപ്പെടുത്തിയപ്പോൾ ഡിവൈ.എസ്.പി ഉൾപ്പെടെ 30ഒാളം പൊലീസുകാർ നോക്കിനിന്നെന്ന് വിഡിയോ ദൃശ്യങ്ങൾ. മേയ് 18ന് ജാംഷഡ്പുരിനടുത്തുള്ള ഷോബാപുർ ഗ്രാമത്തിലാണ് സംഭവം. അഞ്ചു മണിക്കൂറിലേറെ തടഞ്ഞുവെച്ചാണ് നാലു യുവാക്കെള മർദിച്ച് കൊലപ്പെടുത്തിയത്. നയീം, ശൈഖ് സജ്ജു, ശൈഖ് സിറാജ്, ശൈഖ് ഹാലിം എന്നിവരാണ് കൊല്ലപ്പെട്ടത്.
ഹൽദിപോകാറിൽ നിന്നുള്ള ഇവർ മേയ് 17നാണ് ഹാലിമിെൻറ ബന്ധുവിനെ കാണാൻ ഷോബാപുരിൽ എത്തിയത്. എന്നാൽ, മേയ് 18ന് പുലർെച്ച ചിലർ ഫോണിൽ വിളിച്ചാണ് യുവാക്കളെ ജനക്കൂട്ടം തടഞ്ഞുവെച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. തങ്ങൾ സ്ഥലത്തെത്തിയപ്പോൾ നൂറുകണക്കിന് ആളുകൾ യുവാക്കളെ വളഞ്ഞിട്ട് മർദിക്കുന്നതാണ് കണ്ടതെന്ന് ഹാലിമിെൻറ മൂത്തസഹോദരൻ ശൈഖ് സാലിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.