ജാട്ട് പ്രക്ഷോഭം: ട്രെയിനുകൾ റദ്ദാക്കി
text_fieldsഔറംഗബാദ്: മഹാരാഷ്ട്രയിൽ ഒ.ബി.സി സംവരണം ആവശ്യപ്പെട്ട് ജാട്ട് സമുദായം നടത്തുന്ന പ്രക്ഷോഭത്തെ തുടർന്ന് നിസാമുദ്ദീൻ-കോട്ട എക്സ്പ്രസ്, കോട്ടാ പാറ്റ്ന എക്സ്പ്രസ് ശനിയാഴ്ച റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്തു.
ഭരത്പുർ, ധോൽപുർ ജില്ലകളിലെ ജാട്ട് വിഭാഗക്കാരാണ് സമരത്തിനിറങ്ങിയത്. വ്യാഴാഴ്ച രാത്രി വൈകിയാണ് കോൺഗ്രസ് എം.എൽ.എ വിശ്വേന്ദ്ര സിങ്ങിന്‍റെ നേതൃത്വത്തിൽ സമരക്കാർ പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. റെയിൽവേ ട്രാക്കുകൾ കയ്യേറിയാണ് ഇവർ സമരം നത്തുന്നത്. സംവരണം നൽകാൻ സർക്കാർ തയാറാണെങ്കിൽ അക്കാര്യം രേഖാമൂലം എഴുതി നൽകണം. 2015 ആഗസ്ത് മുതൽ തങ്ങൾ സംവരണം ആവശ്യപ്പെടുന്നുവെങ്കിലും ഇതുവരെ നടപ്പായിലെലന്നും അദ്ദേഹം പറഞ്ഞു.
ഇരു ജില്ലകളിലെയും ജാട്ട് സമുദായക്കാർക്ക‍് ഒ.ബി.സി പദവി നൽകുന്നത് സംബന്ധിച്ച് സംസ്ഥാന ഒ.ബി.സി കമീഷൻ ചെയർമാന്‍റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകിയിരുന്നു. ഇതിനുശേഷം ചേർന്ന മഹാപഞ്ചായത്തിലാണ് പ്രക്ഷോഭത്തിലേക്ക് ഇറങ്ങാൻ ജാട്ടുകൾ തീരുമാനിച്ചത്. പ്രക്ഷോഭകരുടെ ആഹ്വാനപ്രകാരം ഇന്നലെ ഇരുജില്ലകളിലും ഹർത്താൽ ആചരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.