കേസുകൾ പിൻവലിക്കുമെന്ന് സർക്കാർ: ഹരിയാനയിലെ ജാട്ട് റാലി റദ്ദാക്കി
text_fieldsന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ നയിക്കുന്ന റാലിക്കെതിരെ ജാട്ട് വിഭാഗങ്ങൾ നടത്താനിരുന്ന റാലി പിൻവലിച്ചതായി അഖിലേന്ത്യ ജാട്ട് സംവരണ പ്രക്ഷോഭ സമിതി. ജാട്ട് സംവരണവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സർക്കാർ പിൻവലിച്ചതോടെയാണ് റാലി റദ്ദാക്കിയത്. ഇൗ മാസം 15ന് ചണ്ഡിഗഢിനടുത്ത ജിണ്ഡിൽ അമിത്ഷാ നയിക്കുന്ന ബൈക്ക് റാലി തടഞ്ഞ്, പ്രതി
ഷേധ റാലി നടത്തുമെന്നാണ് അഖിലേന്ത്യ ജാട്ട് സംവരണ പ്രക്ഷോഭ സമിതി അറിയിച്ചത്.
അമിത് ഷാ ജിണ്ഡിൽ എത്തുന്ന ദിവസം അരലക്ഷം ട്രാക്ടറുകളുടെ റാലി അവിടെ നടത്താനാണ് ജാട്ട് സമിതി തീരുമാനിച്ചിരുന്നത്. സംവരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിക്കുന്നതിനു പുറമെ, പ്രക്ഷോഭത്തിെൻറ പേരിൽ സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുകയും പരിക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുകയും വേണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു. അമിത് ഷായുടെ റാലി മുടങ്ങുമെന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ഖട്ടാർ, കേന്ദ്രമന്ത്രി ബീരേന്ദ്ര സിങ്, മുതിർന്ന ബി.ജെ.പി നേതാവ് അനിൽ ജെയിൻ എന്നിവർ ജാട്ട് സംവരണ സമിതി പ്രസിഡൻറ് യശ്പാൽ മാലിക്കുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ചർച്ചയെ തുടർന്ന് സംവരണ പ്രക്ഷോഭത്തിെൻറ പേരിൽ സമരക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ജാട്ട് റാലി റദ്ദാക്കുകയായിരുന്നു. ഹരിയാനയിൽ 70 കേസുകളാണ് ജാട്ട് സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.