Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജത്​മലാനി കുടഞ്ഞു; നില...

ജത്​മലാനി കുടഞ്ഞു; നില തെറ്റി ജെയ്​റ്റ്​ലി

text_fields
bookmark_border
ജത്​മലാനി കുടഞ്ഞു; നില തെറ്റി ജെയ്​റ്റ്​ലി
cancel

ന്യൂഡൽഹി: രണ്ടുപേരും പേരെടുത്ത അഭിഭാഷകരാണ്​. ഒരാൾ ഇപ്പോൾ കേന്ദ്രമന്ത്രികൂടിയാണെന്നു മാത്രം. എന്നിട്ടും ഡൽഹി ഹൈകോടതിയിൽ മന്ത്രിയായ അഭിഭാഷകനെ പ്രതിഭാഗം അഭിഭാഷകൻ എടുത്തിട്ട്​ കുടഞ്ഞു. അതോടെ നിലതെറ്റിയ മന്ത്രി രോഷാകുലനായി. തർക്കം മൂത്തപ്പോൾ കേസ്​ മറ്റൊരു ദിവസത്തേക്ക്​ മാറ്റുകയും ചെയ്​തു. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും 93കാരനുമായ രാംജത്​ മലാനിയും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്​റ്റ്​ലിയുമാണ്​ കോടതിയിൽ പരസ്യമായി ഏറ്റുമുട്ടിയത്​. ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിനെതിരായ ജെയ്​റ്റ്​ലിയുടെ പത്തുകോടിയുടെ മാനനഷ്​ടക്കേസിലെ വിചാരണക്കിടെയാണ്​ സംഭവം.  

വാദത്തിനിടെ കെജ്​രിവാളി​​െൻറ അഭിഭാഷകനായ ജത്​മലാനി, ജെയ്​റ്റ്​ലിയെ ഒരു വാക്ക്കൊണ്ട്​​ വിശേഷിപ്പിച്ചതാണ്​ ചൂടേറിയ വാദപ്രതിവാദത്തിന്​ കാരണമായത്​. ​ കെജ്​രിവാൾ പറഞ്ഞിട്ടാണോ തനിക്കെതിരെ ആ വാക്കുപയോഗിച്ചതെന്ന്​ വ്യക്​തമാക്കണമെന്നായി ജെയ്​റ്റ്​ലി. അങ്ങനെയാണെങ്കിൽ മാനനഷ്​ടക്കേസ്​ താൻ കൂടുതൽ കടുപ്പിക്കുമെന്നും ജെയ്​റ്റ്​ലി ഭീഷണി മുഴക്കി. ഇതുകേട്ട ജത്​മലാനിയും വിട്ടുകൊടുത്തില്ല. കെജ്​രിവാൾ പറഞ്ഞിട്ടുതന്നെയാണ്​ ആ വാക്ക്​ ഉപയോഗിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ, കേസിൽ തുടക്കം മുതൽ കെജ്​രിവാളിനുവേണ്ടി ഹാജരാകുന്ന അഭിഭാഷകൻ അനുപം ശ്രീവാസ്​തവ ഇടപെട്ട്​ കെജ്​രിവാൾ അങ്ങനെ പറഞ്ഞിട്ടില്ലെന്ന്​ തിരുത്തി. മാനനഷ്​ടക്കേസിൽ വാദിഭാഗത്തി​​െൻറ സ്വഭാവമഹിമക്ക്​ അത്യന്തം പ്രാധാന്യമു​ണ്ടെന്ന്​ ജത്​മലാനി കോടതിയിൽ പറഞ്ഞു.

താൻ ഒരു കേസ്​ നടത്തുകയാണ്​.  അതിൽ ത​​െൻറ എതിരാളിക്ക്​ ഒരു ബഹുമാനത്തിനും അർഹതയില്ലെന്ന്​ തെളിയിക്കാനാണ്​  ശ്രമം. പത്തുകോടി പോയിട്ട്​ ഒരു  പൈസപോലും കിട്ടാൻ ഇൗ മനുഷ്യന്​ അർഹതയില്ലെന്നും ജെത്​മലാനി പറഞ്ഞു. 2000^13 കാലത്ത്​ അരുൺ ജെയ്​റ്റ്​ലി ഡൽഹി ക്രിക്കറ്റ്​ അസോസിയേഷ​​െൻറ പ്രസിഡൻറായിരിക്കെ നടന്ന സാമ്പത്തിക തിരിമറി ആരോപണത്തിനെതിരെയാണ്​ കെജ്​രിവാളിനും മറ്റ്​ അഞ്ച്​ ആപ്​ പ്രവർത്തകർക്കുമെതിരെ ജെയ്​റ്റ്​ലി മാനനഷ്​ടക്കേസ്​ നൽകിയത്​. ക്രിക്കറ്റ്​ അസോസിയേഷനിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച റിപ്പോർട്ട്​ ഒരു ആഴ്​ചപ്പതിപ്പിൽ വരുന്നത്​ കേന്ദ്രമന്ത്രി ഇടപെട്ട്​  തടഞ്ഞുവെന്നും ജത്​മലാനി ആരോപിച്ചു. ഹൈകോടതി ജോയൻറ്​ രജിസ്​ട്രാർ ദീപാലി ശർമക്കു മുമ്പാകെയാണ്​ കേസി​​െൻറ ക്രോസ്​ വിസ്​താരം നടന്നത്​. അടുത്ത വിസ്​താരം ജൂലൈ 28, 31 തീയതികളിലാണ്​ നടക്കുക. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arun jaitily
News Summary - jath malani and jaitily in the court
Next Story