കങ്കണക്ക് തിരിച്ചടി; ജാവേദ് അക്തർ നൽകിയ അപകീർത്തി കേസ് റദ്ദാക്കാതെ കോടതി
text_fieldsമുംബൈ: ബോളിവുഡിലെ മുതിർന്ന ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ അപകീർത്തി കേസ് റദ്ദാക്കണമെന്ന നടി കങ്കണ റണാവത്തിെൻറ ഹരജി സെഷൻസ് കോടതി തള്ളി.
ജാവേദ് അക്തറിെൻറ ഹരജിയിൽ അന്ധേരിയിലെ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമൻസും മറ്റു നിയമ നടപടികളും റദ്ദാക്കണമെന്ന ഹരജിയാണ് തള്ളിയത്.
ടെലിവിഷൻ അഭിമുഖത്തിൽ തനിക്കെതിരെ കങ്കണ അവഹേളനപരമായ പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ നവംബറിലാണ് ജാവേദ് അക്തർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഹരജിയിൽ കോടതി കങ്കണക്ക് സമൻസ് അയച്ചിരുന്നു. സുശാന്ത് രജ്പുത്തിെൻറ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ജാവേദ് അക്തറിനെതിരെ കങ്കണ പരാമർശം നടത്തിയത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.