കായികമേളക്കിടെ സഹപാഠി എറിഞ്ഞ ജാവലിൻ കഴുത്തിൽ തുളച്ച് കയറി; വിദ്യാർഥിക്ക് ഗുരുതര പരിക്ക്
text_fieldsഭുവനേശ്വർ: സ്കൂൾ കായികമേളക്കിടെ ഒമ്പതാം ക്ലാസുകാരന്‍റെ കഴുത്തിൽ ജാവലിൻ തുളച്ച് കയറി. ഒഡീഷയിലെ ബലംഗീർ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഗൽപൂർ ബോയ്‌സ് ഹൈസ്‌കൂളിൽ കായികമേളക്കിടെ സദാനന്ദ മെഹർ എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിൻ മെഹറിന്റെ കഴുത്തിൽ തുളച്ച് കയറുകയായിരുന്നു. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ അധ്യാപകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ കുടുങ്ങിയ ജാവലിൻ സഹിതമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ജാവലിൻ കഴുത്തിൽ നിന്ന് സുരക്ഷിതമായി നീക്കം ചെയ്തതെന്നും നിലവിൽ കുട്ടി അപകടനില തരണം ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി ഇപ്പോൾ ഐ.സി.യുവിലാണ്. വിദ്യാർഥിയുടെ ചികിത്സക്കായി ധനസഹായം നൽകുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. കുട്ടിക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉദ്യോഗസ്ഥർക്ക് നിർദശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.