‘ബീഫ് കഴിച്ച നെഹ്റു പണ്ഡിറ്റ് അല്ല’ –ബി.ജെ.പി എം.എൽ.എ
text_fieldsജയ്പുർ: രാജ്യം പണ്ഡിറ്റ്ജി എന്ന് വിശേഷിപ്പിച്ചിരുന്ന മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ബീഫും പന്നിയും കഴിച്ചിരുന്നയാളായതിനാൽ ‘പണ്ഡിറ്റ്’ അല്ലെന്ന് ബി.ജെ.പി എം.എൽ.എ. രാജസ്ഥാനിലെ എം.എൽ.എയായ ജ്ഞാൻ ദേവ് അഹൂജയാണ് വിവാദ പരാമർശവുമായി രംഗത്തുവന്നത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരിക്കലും മുത്തശ്ശി ഇന്ദിര ഗാന്ധിയുടെ കൂടെ ക്ഷേത്രസന്ദർശനം നടത്തിയിട്ടില്ലെന്നും രാഹുലിന് ‘പൂണൂൽ ധാരണ’ ചടങ്ങ് നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും മറിച്ച് തെളിയിച്ചാൽ താൻ സ്ഥാനമാനങ്ങൾ രാജിവെക്കുമെന്നും അല്ലെങ്കിൽ സചിൻ പൈലറ്റ് അതിന് തയാറാവണമെന്നും അഹൂജ കൂട്ടിച്ചേർത്തു. ഇന്ദിര ഗാന്ധിയിൽനിന്ന് പകർന്നുകിട്ടിയതാണ് രാഹുൽ ഗാന്ധിയുടെ ക്ഷേത്ര സന്ദർശനം എന്ന കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് സച്ചിൻ ൈപലറ്റിെൻറ പ്രസ്താവനക്കുള്ള മറുപടിയായാണ് അഹൂജയുടെ പ്രസ്താവന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.