കശ്മീർ ഏറ്റുമുട്ടൽ: ജവാനടക്കം അഞ്ച് മരണം
text_fieldsശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ജവാൻ കൊല്ലപ്പെട്ടു. പ്രദേശവാസികളും സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ രണ്ട് കുട്ടികളടക്കം നാല് സിവിലിയന്മാരും കൊല്ലപ്പെട്ടു. രണ്ട് ജവാന്മാർക്ക് പരിക്കുണ്ട്. ആന്ധ്രപ്രദേശ് സ്വദേശി സാപ്പർ സാദ ഗുണകര റാവു (24)ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പ്രദേശവാസികൾ സംഘംചേർന്ന് സുരക്ഷാസേനക്ക് നേരെ കല്ലേറു നടത്തിയതാണ് ബലപ്രയോഗത്തിലേക്ക് നയിച്ചതെന്ന് ഒൗദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു. 24 സിവിലിയന്മാർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിൽ ഖുദ്വാനി പ്രദേശത്ത് തീവ്രവാദികൾക്കായി സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലും സംഘർഷവും ഉണ്ടായത്. മൂന്ന് തീവ്രവാദികൾ രക്ഷപ്പെട്ടു.
സർജിൽ അഹമ്മദ് (25), ഫൈസൽ ഇലാഹി (14), ബിലാൽ അഹമ്മദ് (16) എന്നിവരാണ് കൊല്ലപ്പെട്ട സിവിലിയന്മാർ. ഒരാളുടെ പേര് ലഭ്യമായിട്ടില്ല. വിഘടനവാദി സംഘടനകളുടെ വേദിയായ ‘സംയുക്ത ചെറുത്തുനിൽപു നേതൃത്വം’ (ജെ.ആർ.എൽ) വ്യാഴാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.