Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫോണിൽ വഴക്കിട്ടതിന്...

ഫോണിൽ വഴക്കിട്ടതിന് ഭാര്യ ജീവനൊടുക്കി; വിവരമറിഞ്ഞ് ബി.എസ്.എഫ് ജവാൻ സ്വയം നിറയൊഴിച്ചു

text_fields
bookmark_border
dead body
cancel

ജയ്പൂർ: ഫോണിൽ വഴക്കിട്ടതിനെ തുടർന്ന് ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് ജവാനും ജീവനൊടുക്കി. ബി.എസ്.എഫ് ജവാൻ 28കാരനായ രാജേന്ദ്ര യാദവ് ആണ് ജീവനൊടുക്കിയത്. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവെച്ചാണ് രാജേന്ദ്ര ജീവനൊടുക്കിയത്.

ജമ്മു കശ്മീരിലെ കുപ്വാരയിലായിരുന്നു ജവാൻ സേവനമനുഷ്ഠിച്ചിരുന്നത്. രാജസ്ഥാനിലെ കോട്പുട്ലി ബെഹ്റോർ ജില്ലയിലെ ധീർപൂർ ഗ്രാമത്തിലാണ് സ്വദേശം. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വിളിച്ച സമയം ഭാര്യ അൻഷു യാദവും (24) രാജേന്ദ്രയും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ അൻഷു ആത്മഹത്യ ചെയ്യുകയായിരുന്നു.

ഭാര്യയുടെ മരണം നാട്ടിൽനിന്ന് വിളിച്ചറിയിച്ചതോടെ രാജേന്ദ്രയും ജീവനൊടുക്കുകയായിരുന്നു. എട്ടു മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.

യുവതിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsf jawan
News Summary - jawan kills self iafter learning about wife's suicide
Next Story