1984ൽ പാകിസ്താനെ നേരിടാൻ പോയ സൈനികന്റെ മൃതദേഹം 38 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി
text_fieldsഡെറാഡൂൺ: പട്രോളിങ്ങിനിടെയുണ്ടായ മഞ്ഞ് വീഴ്ചയിൽ കാണാതായ സൈനികന്റെ മൃതദേഹം 38 വർഷത്തിന് ശേഷം ഉത്തരാഖണ്ഡിലെ സിയാച്ചിനിലുള്ള പഴയ ബങ്കറിൽ കണ്ടെത്തി. 19 കുമഓൺ റെജിമെന്റിലെ ചന്ദ്രശേഖർ ഹർബോളയുടേതാണ് മൃതദേഹമെന്ന് റാണിഖേത്തിലെ സൈനിക് ഗ്രൂപ്പ് സെന്റർ ഞായറാഴ്ചയാണ് തിരിച്ചറിഞ്ഞത്.
1984ൽ പാകിസ്താനെ നേരിടാൻ 'ഓപ്പറേഷൻ മേഘ്ദൂത്' എന്ന പേരിൽ ലോകത്തെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലേക്ക് അയച്ച 20 അംഗ സേനയുടെ ഭാഗമായിരുന്നു ഹർബോള. ആർമിയുടെ നോർത്തേൺ കമാൻഡ് പറയുന്നതനുസരിച്ച്, ചന്ദർശേഖറിന്റെ ആർമി നമ്പർ അടങ്ങുന്ന തിരിച്ചറിയൽ ഡിസ്‌കിന്റെ സഹായത്തോടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
കൂടുതൽ വിവരങ്ങൾ സൈന്യത്തിന്റെ ഔദ്യോഗിക രേഖകളിൽ നിന്നും കണ്ടെടുത്തു. അന്ന് അപകടത്തിൽ മരിച്ച 15 സൈനികരുടെ മൃതദേഹങ്ങൾ കിട്ടിയെങ്കിലും മറ്റ് അഞ്ച് പേരെ കണ്ടെത്താനായിരുന്നില്ല. അവരിൽ ഒരാളാണ് ഹർബോള. അൽമോറ സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ ശാന്തി ദേവി ഇപ്പോൾ ഉത്തരാഖണ്ഡിലെ സരസ്വതി വിഹാർ കോളനിയിലാണ് താമസിക്കുന്നത്.
മൃതദേഹം തിങ്കളാഴ്ച വൈകീട്ടോടെ ഇവിടെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹർബോളയുടെ വീട്ടിലെത്തിയ ഹൽദ്വാനി സബ് കലക്ടർ മനീഷ് കുമാറും തഹസിൽദാർ സഞ്ജയ് കുമാറും പൂർണ സൈനിക ബഹുമതികളോടെ അന്ത്യകർമങ്ങൾ നടത്തുമെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.