വിമുക്തഭടൻെറ സംസ്കാരചടങ്ങിന് രാഹുലും കെജ്രിവാളും
text_fieldsന്യൂഡൽഹി: കേന്ദ്രത്തിനിടെ പ്രതിഷേധം തുടരുന്നതിനിടെ കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ആത്മഹത്യ ചെയ്ത മുൻ സൈനികൻെറ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. കഴിഞ ദിവസം ആത്മഹത്യ ചെയ്ത സുബേദാർ രാം കിഷൻ ഗ്രെവാലിൻെറ മൃതദേഹം സംസ്കാര ചടങ്ങുകൾക്കായി ഹരിയാനയിലെ ഭിവാനി ഗ്രാമത്തിലെത്തിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും മരണപ്പെട്ടയാൾക്ക് ആദരാഞ്ജലി അർപിക്കാനായി ഗ്രാമത്തിലെത്തിയിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് ഭിവാനി ഗ്രാമം. ആം ആദ്മി പാർട്ടിയിലെ മറ്റ് ഉന്നത നേതാക്കളോടൊപ്പമാണ് കെജ്രിവാളെത്തിയത്. തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓ ഒബ്രിയാൻ രാവിലെ തന്നെ ഗ്രാമത്തിൽ എത്തിയിരുന്നു.
സൈനികക്ഷേമത്തിന് മുന്‍കാല സര്‍ക്കാറുകളേക്കാള്‍ ശ്രദ്ധിക്കുന്നുവെന്ന് വരുത്താനും യു.പിയില്‍ അടക്കം സൈനിക വോട്ടുബാങ്ക് പോക്കറ്റിലാക്കാനും പ്രത്യേക ശ്രമം നടത്തുന്നതിനിടയിൽ നടന്ന ദാരുണ സംഭവം കേന്ദ്രത്തിന് തിരിച്ചടിയാണ്. മരണപ്പെട്ട സൈനികൻെറ ബന്ധുക്കളെ കാണാനായി ആശുപത്രയിലെത്തിയ രാഹുലിനെയും കെജ്രിവാളിനെയും ഡൽഹി പൊലിസ് തടഞ്ഞത് വാർത്തയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.