Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:00 PM IST Updated On
date_range 2 Nov 2017 11:00 PM ISTജെയ് ഷാ കേസിൽ വാർത്തക്ക് വിലക്ക് തുടരും; വയറിെൻറ ഹരജി തള്ളി
text_fieldsbookmark_border
ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജെയ് ഷായുമായി ബന്ധപ്പെട്ട് വാർത്തകൾ നൽകുന്നതിന് വയറിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് വയർ നൽകിയ ഹരജി ഗുജറാത്ത് ഹൈകോടതി തള്ളി. വാർത്തകൾ നൽകുന്നത് വിലക്കിയ അഹമ്മദാബാദ് കോടതിയുടെ വിധിക്കെതിരെയാണ് വയർ മേൽക്കോടതിയെ സമീപിച്ചത്.
ജെയ്ഷായുടെ കമ്പനിയുടെ വരുമാനത്തിൽ വൻ വർധനയുണ്ടായെന്ന വാർത്തയാണ് വയർ പുറത്ത് വിട്ടത്. ഇതേ തുടർന്ന് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ജെയ് ഷാക്കെതിരെ രംഗത്തെത്തിയിരുന്നു. പിന്നീട് ജെയ് ഷാ വയറിനെതിരെ 100 കോടി ആവശ്യപ്പെട്ട് മാനനഷ്ടകേസ് ഫയൽ ചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story