വിവാഹപ്രായം ഉയർത്തൽ സ്ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയെന്ന് ജയ ജെയ്റ്റ്ലി
text_fieldsന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്താനുള്ള തീരുമാനം സ്ത്രീ-പുരുഷ സമത്വത്തിലെ സുപ്രധാന നടപടിയാണെന്ന് ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയ സമിതിയുടെ അധ്യക്ഷ ജയ ജെയ്റ്റ്ലി. സ്ത്രീകൾക്ക് വിവാഹപ്രായം 18ഉം പുരുഷൻമാർക്ക് 21ഉം എന്നത് എന്തിനാണ്. ഇതിലൂടെ ആൺകുട്ടികൾക്ക് കൂടുതൽ പഠിക്കാം, പെൺകുട്ടികൾക്ക് പഠിപ്പ് വേണ്ട എന്നാണോ അർഥമാക്കുന്നതെന്ന് അവർ ചോദിച്ചു.
വിവാഹപ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലിയുമായി യുവാക്കൾക്കിടയിലേക്കാണ് കടന്നുചെന്നത്. നഗര-ഗ്രാമ വ്യത്യാസമില്ലാതെ യുവാക്കളെല്ലാം വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിച്ചുവെന്ന് അവർ പറഞ്ഞു. നിയമത്തിലൂടെ മാത്രം പുതിയ മാറ്റം നടപ്പിലാവില്ലെന്നും ജനങ്ങളുടെ മനോഭാവമാണ് മാറേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്നതിനുള്ള ശിപാർശക്ക് കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നൽകിയിരുന്നു. 18 വയസിൽ നിന്ന് സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കാനാണ് തീരുമാനം. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിന് പിന്നാലെ ബാലവിവാഹം തടയുന്ന നിയമം, സ്പെഷ്യൽ മാരജ് ആക്ട്, വ്യക്തിനിയമം, ഹിന്ദുമാരേജ് ആക്ട് എന്നിവയിൽ ഭേദഗതി വരുത്താനും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.