‘സ്ത്രീകളുടെ കണ്ണുനീരിന്‍റെ ശാപം’; അഅ്സം ഖാനെതിരെ ജയപ്രദ
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടി എം.പി. അഅ്സം ഖാൻ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പൊട്ടിക്കരഞ്ഞതിനു പിന്നാലെ രൂ ക്ഷ വിർശനവുമായി ബി.ജെ.പി നേതാവും നടിയുമായ ജയപ്രദ. നിരവധി സ്ത്രീകളുടെ കണ്ണുനീരിന്‍റെ ശാപമാണിത് എന്നാണ് അഅ്സം ഖാ ൻ കരഞ്ഞ സംഭവത്തിൽ ജയപ്രദ പ്രതികരിച്ചത്.
‘എല്ലാ പൊതു ചടങ്ങുകളിലും അദ്ദേഹം ഇപ്പോൾ കരയുകയാണ്. അദ്ദേഹം എന്നെ നല്ല നടി എന്ന് വിളിക്കാറുണ്ടായിരുന്നു. എന്നാൽ എന്താണ് അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ?’ -ജയപ്രദ ചോദിക്കുന്നു. പടിഞ്ഞാറൻ ഉത്തർ പ്രദേശിലെ രാംപൂരിൽ സംസാരിക്കുകയായിരുന്നു ജയപ്രദ.
മുമ്പും അഅ്സം ഖാനെതിരെ ജയപ്രദ രംഗത്തു വന്നിരുന്നു. അഅ്സം ഖാൻ തന്നെ വേട്ടയാടുന്നെന്നും തന്‍റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ജയപ്രദ പൊതുവേദിയിൽ പൊട്ടിക്കരഞ്ഞിരുന്നു. ജയപ്രദക്കെതിരെ നടത്തിയ ‘കാക്കി അണ്ടർവെയർ’ പരാമർശത്തിൽ അഅ്സം ഖാൻ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ലോക്സഭയിൽ ബി.ജെ.പി. എം.പി. രമാ ദേവിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയതിനെതിരെ വനിതാ എം.പിമാർ പാർട്ടിഭേദമില്ലാതെ അഅ്സം ഖാനെതിരെ രംഗത്തു വന്നിരുന്നു.
80 ൽ അധികം കേസുകളാണ് സമാജ്വാദി പാർട്ടി എം.പി. അഅ്സം ഖാനെതിരെയുള്ളത്. സർക്കാറിന്‍റെയും കർഷകരുടെയും ഭൂമി തട്ടിയെടുത്തതിന്‍റേതായി മാത്രം 30ലേറെ കേസുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.