Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസംഖാൻ തെരഞ്ഞെടുപ്പിൽ...

അസംഖാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് -ജയപ്രദ

text_fields
bookmark_border
അസംഖാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുത് -ജയപ്രദ
cancel

ന്യൂഡൽഹി: സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് നടിയും രാംപൂർ മണ്ഡലം സ്ഥാനാർഥിയ ുമായ ജയപ്രദ. ഇത്തരം വ്യക്തികൾ വിജയിക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്നും അവർ പറഞ്ഞു.

സമൂഹത്തിൽ സ ്ത്രീകൾക്ക് ഒരു സ്ഥാനവുമില്ലേ? സ്ത്രീകൾ എവിടെ പോകുമെന്നും അവർ ചോദിച്ചു. അദ്ദേഹം കരുതുന്നത് താൻ രാംപൂറിൽ നിന്ന് പോടിച്ചോടുമെന്നാണ്. എന്നാൽ താൻ തിരിച്ചുപോകില്ലെന്നും ജയപ്രദ വ്യക്തമാക്കി.

അസംഖാൻ തനിക്കെതിരെ നടത്തി‍യ പരമാർശത്തിൽ പുതുമ തോന്നുന്നില്ല. 2009 ൽ ഞാൻ അദ്ദേഹത്തിന്‍റെ പാർട്ടിയുടെ സ്ഥാനാർഥിയായിരുന്നു. അന്ന് അദ്ദേഹം തനിക്കെതിരെ നടത്തിയ പരമാർശത്തിനെതിരെ ആരും പ്രതികരിച്ചിരുന്നില്ല. താനൊരു സ്ത്രീയാണ്. ഇപ്പോഴും അദ്ദേഹം അന്ന് പറഞ്ഞ പരാമർശങ്ങൾ ആവർത്തിക്കാൻ കഴിയില്ല -അവർ പറഞ്ഞു.

അതിനിടെ, ജയപ്രദക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ അസംഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസം രാംപൂറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് അസംഖാൻ ജയപ്രദക്കെതിരെ മോശം പരാമർശം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:azam khanmalayalam newsJaya Pradha
News Summary - Jaya Prada on Azam Khan's remark-India News
Next Story