ജയപ്രദ ബി.ജെ.പി.യില്‍ ചേർന്നു; രാംപുരിൽ നിന്ന് മത്സരിക്കും
text_fieldsലഖ്‌നൗ: ലോക്സഭാ മുൻ എം.പിയും നടിയുമായ ജയപ്രദ ബി.ജെ.പിയില്‍ ചേർന്നു. ന്യൂഡൽഹിയിെല ബി.ജെ.പി ആസ്ഥാനത്തെത്തിയ ജയപ്രദ പാർട്ടി ഔദ്യോഗിക അംഗത്വം നേടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ പ്രവർത്തിക്കുന്നതിൽ അഭിമാനമുണ ്ടെന്ന് ജയപ്രദ പ്രതികരിച്ചു. ദേശീയ സുരക്ഷക്ക് പ്രാധാന്യം നൽകുന്ന ഒരു ദേശീയ പാർട്ടിയുടെ ഭാഗമായതിൽ സന്തോഷമെന്നും അവർ പറഞ്ഞു.
ആർ.എൽ.ഡിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂടുമാറിയ ജയപ്രദ ഉത്തർപ്രദേശിലെ രാംപുരിൽ മത്സരിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ സമാജ് വാദി പാര്‍ട്ടിയിലായിരുന്ന ജയപ്രദ 2004ലും 2009ലും വിജയിച്ച മണ്ഡലമാണ് രാംപുർ. സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാനാണ് ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ഥി.
തെലുങ്കുദേശം പാര്‍ട്ടിയിലൂടെയാണ് ജയപ്രദ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ഇവർ സമാജ്വാദി പാര്‍ട്ടിയില്‍ ചേരുകയും രണ്ടുതവണ രാംപുരിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇതിനിടെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ അസംഖാന്‍ തെൻറ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്ന നടിയുടെ ആരോപണം വിവാദത്തിന് വഴിവെക്കുകയും എസ്.പിയിൽ നിന്ന് പുറത്താക്കുകയുമായിരുന്നു.
ശേഷം അമര്‍സിങിനൊപ്പം ആര്‍.എല്‍.ഡിയില്‍ ചേർന്ന് 2014-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജ്‌നോറില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ രാംപുരില്‍ മത്സരിച്ച് വിജയമുറപ്പിക്കാനാണ് ജയപ്രദയുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.