മരണത്തോടെ ജയലളിത നിരപരാധിയായെന്ന് തമിഴ്നാട് സർക്കാർ
text_fieldsചെന്നൈ : അനധികൃത സമ്പാദന കേസിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ കുറ്റവാളിയായി കോടതി കണ്ടെത്തിയിട്ടില്ലെന്നും മരണത്തോടെ അവർ നിരപരാധിയാണെന്നും സംസ്ഥാന സർക്കാർ മദ്രാസ് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകി. അവർ ജീവിച്ചിരിക്കുേമ്പാഴാണ് സ്വത്ത് സമ്പാദന കേസിൽ ബംഗളൂരു പ്രത്യേക കോടതിയുടെ ശിക്ഷ കർണ്ണാടക ഹൈകോടതി റദ്ദാക്കി നിരപരാധിയാക്കുന്നത്. എന്നാൽ പ്രത്യേക കോടതി വിധി അംഗീകരിച്ചുള്ള സുപ്രീംകോടതിയുടെ തീരുമാനം വരുേമ്പാൾ അവർ മരണപ്പെട്ടിരുന്നു. മരണത്തേടെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഇൗ സാഹചര്യത്തിൽ ജയലളിത കുറ്റക്കാരിയല്ലെന്ന് സംസ്ഥാന സർക്കാർ പ്രഥമ ബെഞ്ചിന് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
സ്വത്ത് സമ്പാദനകേസിലെ വിചാരണ കോടതി വിധി സുപ്രീംകോടതി ശരിവെച്ച സാഹചര്യത്തിൽ ജയലളിതയുടെ ചിത്രം സർക്കാർ ഓഫീസുകളിൽ നിന്നു നീക്കണമെന്നും സ്മാരകങ്ങൾ നിർമിക്കുന്നത് തടയണമെന്നും ജനക്ഷേമ പദ്ധതികളിൽ നിന്ന് പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ രണ്ട് പൊതുതാൽപര്യ ഹർജികളിൽ സംസ്ഥാന സർക്കാരിനോട് മാർച്ച് 20നകം മറുപടി നൽകാൻ കോടതി നോട്ടീസ് അയച്ചിരുന്നു. ഡി.എം.കെ നിയമസഭാംഗം ജെ. അൻപഴകനും അഡ്വക്കേറ്റ്സ് ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസിഡൻറ് കെ. ബാലു എന്നിവരാണ് ഹർജി നൽകിയത്.
ജയലളിതയെ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതാണെന്നും അങ്ങനെയുള്ളവർ ഭരണഘടനാ സ്ഥാപനങ്ങളിൽ നിന്ന് മാറ്റിനിർത്തപെടേണ്ടവരാണെന്നും കേന്ദ്ര സർക്കാർ മറുപടി നൽകിയിരുന്നു. മരണം സംഭവിച്ചതോടെയാണ് ജയലളിതക്ക് ജയിൽ വാസത്തിൽ നിന്നും രക്ഷപെടാനായതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ പി. വിൽസൺ ചൂണ്ടിക്കാട്ടിയിരുന്നു. ജയലളിതയുെട മരണം സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന പൊതുതാൽപര്യ ഹരജിയിൽ തങ്ങളെ കക്ഷി ചേർത്തത് ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ കോടതിയോട് അഭ്യർഥിച്ചു. പ്രധാനമന്ത്രിയുടെ ഒാഫീസിനെ കേസിൽ കക്ഷി ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.