ജയക്കും ശശികലക്കും കോടികളുടെ സ്വത്ത് -സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: 2.51 കോടി മൂല്യം വരുന്ന സ്വര്‍ണ-വജ്രാഭരണങ്ങള്‍, 15.9 ലക്ഷത്തിന്‍െറ റിസ്റ്റ് വാച്ചുകള്‍, 92.4 ലക്ഷം വിലവരുന്ന സാരികള്‍, രണ്ടുലക്ഷത്തിന്‍െറ ചെരിപ്പുകള്‍...അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയും തോഴി ശശികലയും മറ്റ് രണ്ടുപേരും ചേര്‍ന്ന് സ്വന്തമാക്കിയ അമ്പരിപ്പിക്കുന്ന അവിഹിത സ്വത്തിന്‍െറ കണക്ക് സുപ്രീംകോടതി വിധിയിലും ജഡ്ജിമാര്‍ ചൂണ്ടിക്കാണിച്ചു. ഇവര്‍ക്കെതിരായ വരവില്‍കവിഞ്ഞ സ്വത്തുസമ്പാദന കേസില്‍ ചൊവ്വാഴ്ച വിധി പുറപ്പെടുവിക്കവെയാണ് ജസ്റ്റിസുമാരായ പി.സി. ഘോഷ്, അമിതാവ റോയ് എന്നിവരടങ്ങിയ ബെഞ്ച് കര്‍ണാടകയിലെ വിചാരണകോടതി നടത്തിയ സ്വത്തിന്‍െറ മൂല്യനിര്‍ണയം ശരിവെച്ചത്.
ആഭരണങ്ങളും വാച്ചുകളും കൂടാതെ, ഒരു കോടി 30 ലക്ഷം വിലമതിക്കുന്ന വാഹനങ്ങളും 20.8 ലക്ഷം വിലവരുന്ന 400 കിലോ വെള്ളിയും ഇവര്‍ക്കുണ്ടായിരുന്നു. ജയയുടെ പോയസ് ഗാര്‍ഡന്‍ വസതിയില്‍ താമസിച്ചിരുന്ന പ്രതികള്‍ക്ക് 20.07 കോടിയുടെ ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളും 22.53 കോടിയുടെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും സ്വന്തമായുണ്ട്. 1991-96 കാലഘട്ടത്തിലാണ് ഇത്രയും സ്വത്ത് കൈവശപ്പെടുത്തിയത്. അതിനുമുമ്പ് 2.01 കോടി മാത്രമായിരുന്നു ഇവരുടെ സ്വത്തെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.