മുൻ ഗവർണർ കാണാൻ എത്തിയപ്പോൾ ജയലളിത അബോധാവസ്ഥയിലായിരുന്നെന്ന്
text_fieldsചെന്നൈ: മുൻ തമിഴ്നാട് ഗവർണർ വിദ്യാസാഗർ റാവു അപ്പോളോ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ ജയലളിത അബോധാവസ്ഥയിലായിരുന്നെന്ന് രാജ്ഭവൻ അധികൃതർ.
ജയലളിതയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് ആറുമുഖം കമീഷനെയാണ് ഇക്കാര്യം അറിയിച്ചത്.
2016 ഒക്ടോബർ ആറിന് ഗവർണർ അന്നത്തെ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അയച്ച കത്തിലാണ് ഇക്കാര്യമറിയിച്ചിരുന്നത്. കത്തിെൻറ പകർപ്പ് ഉൾപ്പെടെ രേഖകൾ രാജ്ഭവൻ ഉദ്യോഗസ്ഥർ വ്യാഴാഴ്ച കമീഷന് സമർപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് കമീഷൻ നേരത്തേ രാജ്ഭവന് കത്തയച്ചിരുന്നു. 2016 ഒക്ടോബർ ഒന്നിനാണ് ഗവർണറായ വിദ്യാസാഗർ റാവു ആശുപത്രി സന്ദർശിച്ചത്. ഇൗ സമയത്ത് ജയലളിത അബോധാവസ്ഥയിലായിരുന്നു.
തുടർന്ന്, ആരോഗ്യസ്ഥിതി സംബന്ധിച്ച് നിരന്തരം ആശുപത്രി ബുള്ളറ്റിനുകൾ പുറപ്പെടുവിക്കാനും സംസ്ഥാനത്തെ ക്രമസമാധാനപാലനം ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കാനും ചീഫ് സെക്രട്ടറിയോട് പ്രത്യേകം നിർദേശിച്ചിരുന്നതായി ഗവർണറുടെ കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.