ആജന്മ ശത്രുക്കള്‍
text_fieldsആജന്മ ശത്രുക്കളെപ്പോലെയാണ് കരുണാനിധിയും ജയലളിതയും. അധികാരം കിട്ടുമ്പോള്‍ പരസ്പരം കേസുകള്‍ ചുമത്തി പകതീര്‍ക്കും. പരസ്പരം കാണുന്നതാകട്ടെ ഇരുവര്‍ക്കും ചതുര്‍ഥിയാണ്. നിയമസഭാംഗങ്ങളാണെങ്കിലും ഒരാള്‍ മുഖ്യമന്ത്രിയായാല്‍ മറ്റൊരാള്‍ സഭയിലത്തെില്ല. മൂന്നുമാസം കൂടുമ്പോള്‍ നിയമസഭാ ഓഫിസിലത്തെി സഭാ രജിസ്റ്ററില്‍ ഒപ്പിട്ട് മടങ്ങും. ഇതില്‍ ഇരുവര്‍ക്കും പരാതിയില്ല.
1996ല്‍ അഴിമതിക്കേസില്‍ തന്നെ അറസ്റ്റ് ചെയ്തതിന്‍െറ പ്രതികാരം 2001ല്‍ അധികാരത്തിലത്തെിയയുടന്‍ ജയലളിത തീര്‍ത്തു. വീടിന്‍െറ രണ്ടാം നിലയില്‍ ഭാര്യക്കൊപ്പം ഉറങ്ങുകയായിരുന്ന കരുണാനിധിയെ ജയയുടെ പൊലീസ് അര്‍ധരാത്രി വീട് ചവിട്ടിത്തുറന്ന് വലിച്ചിഴച്ച് വാഹനത്തില്‍ കയറ്റി അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. താന്‍ കിടന്ന ജയിലിലെ അതേ സെല്ലില്‍ കരുണാനിധിയെ നിലത്തുകിടത്തി.
പിന്നീട് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടാണ് രമ്യതയുണ്ടാക്കിയത്. നടന്‍ അജിത്ത്-ശാലിനി വിവാഹമാണ് ജയയും കരുണാനിധിയും പങ്കെടുത്ത ഒരു ചടങ്ങ്. എന്നാല്‍, ജയലളിത പോയശേഷമാണ് കരുണാനിധി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.