ജയലളിതയുടെ അഞ്ചാം ചരമ വാർഷികമാചരിച്ചു
text_fieldsചെന്നൈ മറിന കടൽക്കരയിലെ ജയലളിത സമാധിയിൽ അണ്ണാ ഡി.എം.കെ നേതാക്കൾ പുഷ്പാജ്ഞലിയർപിച്ചപ്പോൾ
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ അഞ്ചാം ചരമ വാർഷിക ദിനം അണ്ണാ ഡി.എം.കെ ആഭിമുഖ്യത്തിൽ ഞായറാഴ്ച സമുചിതമായി ആചരിച്ചു. ഇതോടനുബന്ധിച്ച് ചെന്നൈ മറിന കടൽക്കരയിലെ ജയലളിത സമാധി പുഷ്പാലംകൃതമായിരുന്നു.
പാർട്ടി കോ ഒാഡിനേറ്റർ ഒ.പന്നീർശെൽവം, ജോ. കോ ഒാഡിനേറ്റർ എടപ്പാടി കെ പളനിസാമി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികളും ജനപ്രതിനിധികളും പ്രവർത്തകരും പുഷ്പാജ്ഞലിയർപിച്ചു. തുടർന്ന് നേതാക്കളും പ്രവർത്തകരും പ്രതിജ്ഞ ചൊല്ലി. ഒ.പന്നീർശെൽവം പ്രതിജ്ഞാ വാചകം ചൊല്ലി.
സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ ജയലളിതയുടെ പടംവെച്ച് അലങ്കരിച്ച് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. മിക്കയിടങ്ങളിലും അന്നദാനവും നടന്നു. 2016 ഡിസം. അഞ്ചിനാണ് ജയലളിത അന്തരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.