ജയലളിതയുടെ ആരോഗ്യനില തൃപ്തികരം: വിശ്രമത്തിലാണ് പാർട്ടി വക്താവ്
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം വിശ്രമിക്കുക മാത്രമാണെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി. ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണ്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഉൾപ്പടെ പാർട്ടിയിലെ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും മുഖ്യമന്ത്രി തന്നെയാണ്. സെക്രട്ടറിമാരും മറ്റ് മന്ത്രിമാരും മുഖ്യമന്ത്രിയുടെ തീരുമാനങ്ങളാണ് നടപ്പാക്കുന്നത്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ സന്ദർശിക്കാറുണ്ടെന്നും പാർട്ടി വക്താവ് സി ആർ സരസ്വതി വ്യക്തമാക്കി.
ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാൻ പാർട്ടിയില്ലെന്നും സി ആർ സരസ്വതി പറഞ്ഞു.
കഴിഞ്ഞ 12 ദിവസങ്ങളായി പനിയും ജയലളിത ആശുപത്രിയിൽ കഴിയുകയാണ്. തമിഴ്നാടിന്‍റെ ചുമതലയുള്ള മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവു കഴിഞ്ഞ ദിവസം അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയെ ചികിൽസിക്കുന്ന ഡോക്ടർമാരുമായും അടുത്ത വൃത്തങ്ങളുമായും ഗവർണർ ആശയവിനിമയം നടത്തിയെന്നും രോഗം ഭേദമായി വരുകയാണെന്നും തമിഴ്നാട് ഗവർണറുടെ ഓഫിസ് അറിയിച്ചു. എന്നാല്‍, ജയലളിതയെ ഗവര്‍ണര്‍ നേരിട്ട് കണ്ടോ എന്നതില്‍ സംശയം ബാക്കിയാണ്.
ജയലളിത കുറച്ച് ദിവസങ്ങൾ കൂടി തന്നെ ആശുപത്രിയിൽ കഴിയേണ്ടിവരുമെന്ന് ശനിയാഴ്ചയിറക്കിയ പത്രകുറിപ്പിൽ ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ജയലളിത ചികിത്സകളോട് വളരെ നന്നായി തന്നെ പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യം വീണ്ടെക്കാനായി കുറച്ച് നാളുകൾ കൂടി ആശുപത്രിയിൽ തന്നെ ചിലവഴിക്കേണ്ടിവരുമെന്നും അപ്പോളോ ആശുപത്രി പുറത്തിറിക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു. ആരോഗ്യസ്ഥിതി സംബന്ധിച്ച് ചില പരിശോധനകൾ കൂടി നടത്താനുണ്ടെന്നും അപ്പോളോ ആശുപത്രി സി.ഇ.ഒ സുബയ്യ വിശ്വനാഥൻ അറിയിച്ചിരുന്നു.
ജയലളിതയെ ചികിൽസിക്കാൻ ലണ്ടൻ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടർ റിച്ചാർഡ് ജോൺ ബെലെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ എത്തിയതോടെ മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്. ഇതോടൊപ്പം ആശുപത്രി അധികൃതർ രണ്ടു ദിവസം മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കിയിരുന്നുമില്ല. പനിയും നിർജലീകരണവും മൂലം കഴിഞ്ഞ മാസം 22 നാണ് ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.