ജയലളിത ആദ്യം ഡോക്ടറെ കാണാൻ സമ്മതിച്ചില്ല; ശശികല അന്വേഷണ കമീഷനിൽ
text_fieldsചെന്നൈ: കുളിമുറിയിൽ കുഴഞ്ഞുവീണ ജയലളിത ആദ്യം ആശുപത്രിയിൽ പോകാൻ വിസമ്മതിച്ചുവെന്ന് അണ്ണാ ഡി.എം.കെ വിമത നേതാവ് വി.കെ ശശികല. 2016 സെപ്റ്റംബർ 22നാണ് ജയ കുളിമുറിയിൽ വെച്ച് വീണത്. എന്നാൽ താൻ ആശുപത്രിയിൽ പോകാമെന്ന് പറഞ്ഞെങ്കിലും ജയലളിത സമ്മതിച്ചില്ല. എന്നാൽ താൻ ഡോക്ടറെ വിളിച്ച് ആംബുലൻസ് അയക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല കൂട്ടിച്ചേർത്തു.
ജയലളിതയുടെ മരണം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ അന്വേഷണ കമീഷനോട് ശശികല ഇക്കാര്യം അറിയിച്ചത്.
ആശുപത്രിയിൽ വെച്ച് നാല് തവണ ജയലളിതയുമായുള്ള വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പന്നീർസെൽവം, എം തമ്പിദുരൈ എന്നിവർ ജയയെ കണ്ടിരുന്നുവെന്നും ശശികല അന്വേഷണ സംഘത്തോട് പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി മുതൽ ശശികല തടവുശിക്ഷ അനുഭവിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.