ജയലളിതയുടെ രക്തസാമ്പിളില്ലെന്ന് ആശുപത്രി അധികൃതർ
text_fieldsചെന്നൈ: അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ രക്തസാമ്പിൾ ശേഖരിച്ചിട്ടില്ലെന്ന് അേപ്പാേളാ ആശുപത്രി അധികൃതർ മദ്രാസ് ഹൈകോടതിയെ അറിയിച്ചു. ജയലളിതയുടെ മകളാണെന്നും ഡി.എൻ.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് ബംഗളൂരു സ്വദേശിനി അമൃത നൽകിയ ഹരജിയിൽ രക്തസാമ്പിളുമായി ബന്ധപ്പെട്ട വിവരം സമർപ്പിക്കാൻ ഹൈകോടതി നിർദേശിച്ചിരുന്നു.
ജയലളിതയുടെ മകളാണെന്നവകാശപ്പെട്ട് അമൃത നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹരജി തള്ളിയ സുപ്രീംകോടതി ഹൈകോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു. പ്രസവിച്ചയുടൻ ജയലളിത തന്നെ ജയയുടെ ബംഗളൂരുവിലുള്ള സഹോദരിക്കു കൈമാറിയെന്നാണ് അമൃതയുടെ വാദം. ജയലളിതയുടെ ബന്ധുക്കൾ തന്നെയാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നു അമൃത പറയുന്നു.
ഡി.എൻ.എ പരിശോധന നടത്തിയാൽ അവകാശവാദം തെളിയിക്കാൻ കഴിയുമെന്നും അതിനു അനുമതി നൽകണമെന്നുമാണ് അമൃത ഹൈകോടതിയിൽ ആവശ്യപ്പെട്ടത്. 2016 ഡിസംബർ അഞ്ചിന് മരിച്ച ജയലളിത രണ്ടു മാസത്തിലേറെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതു കണക്കിലെടുത്താണ് ജയലളിതയുടെ രക്തസാമ്പിൾ ലഭ്യമാണോയെന്ന് അറിയിക്കാൻ അപ്പോളോ അധികൃതർക്കു കോടതി നിർദേശം നൽകിയത്.
ജയലളിതയുടെ സഹോദരൻ പരേതനായ ജയകുമാറിെൻറ മക്കളായ ദീപയും ദീപക്കും അമൃതയുടെ അവകാശവാദത്തെ എതിർത്ത് ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. യുവതിയുടെ അവകാശവാദം തെളിയിക്കുന്ന ഒരു തെളിവും സർക്കാർ രേഖകളിൽനിന്ന് ലഭ്യമല്ലെന്ന് സംസ്ഥാന സർക്കാറും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. പോയസ് ഗാർഡനിലെ വീട്ടിേലാ ബംഗളൂരു സന്ദർശന സമയത്തോ ഇരുവരും കണ്ടതിനു തെളിവുകളില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഹരജി ജൂൺ നാലിനു പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.