ഗോരക്ഷക കൊലയാളികളെ പൂമാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: ഝാർഖണ്ഡിൽ ഗോരക്ഷ കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിച്ചപ്പോൾ സ്വീകരണം നൽകിയ സംഭവത്തിൽ ന്യായീകരണവുമായി കേന്ദ്രമന്ത്രി ജയന്ത് സിൻഹ. വിവാദ സ്വീകരണം നിയമസംവിധാനത്തെ ആദരിക്കലായിരുന്നുവെന്ന് ട്വിറ്ററിൽ മന്ത്രി ന്യായീകരിച്ചു.
രാംഘട്ടിൽ കന്നുകാലിക്കച്ചവടക്കാരൻ അലീമുദ്ദീൻ അൻസാരിയെ ഗോരക്ഷ ഗുണ്ടകൾ തല്ലിക്കൊന്ന സംഭവത്തിൽ ശിക്ഷിക്കപ്പെട്ട എട്ട് പ്രതികൾ ഹൈകോടതി ജാമ്യംലഭിച്ച് ജയിലിൽനിന്ന് പുറത്തെത്തിയപ്പോഴാണ് മന്ത്രി പൂമാലയിട്ട് സ്വീകരിച്ചത്. പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ച ഫാസ്റ്റ്ട്രാക്ക് കോടതിവിധിയിൽ തനിക്ക് സംശയമുണ്ടെന്നും കോടതി വിഷയം പുനഃപരിശോധിക്കുമെന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
ഹസാരിബാഗ് ജില്ലയിലെ രാംഘട്ടിൽ 2017 ജൂൺ 27ന് പട്ടാപ്പകലാണ് നൂറിലധികം ഗോരക്ഷക ഗുണ്ടകൾ ചേർന്ന് അലീമുദ്ദീനെ തല്ലിക്കൊന്നത്. രാജ്യത്തെ ഞെട്ടിച്ച െകാലക്കേസിൽ അഞ്ചുമാസം കൊണ്ട് റെക്കോഡ് വേഗത്തിൽ വിചാരണ പൂർത്തീകരിച്ചാണ് കഴിഞ്ഞ മാർച്ച് 21ന് ഫാസ്റ്റ്ട്രാക്ക് കോടതി 11 പ്രതികൾക്ക് ജീവപര്യന്തം വിധിച്ചത്. എന്നാൽ, പ്രതികൾ ഝാർഖണ്ഡ് ഹൈകോടതിയെ സമീപിക്കുകയും എട്ടുപേർക്ക് ഇക്കഴിഞ്ഞ ജൂൺ 29ന് ജാമ്യം അനുവദിക്കുകയുമായിരുന്നു.
ബി.ജെ.പി പ്രവർത്തകരായ പ്രതികൾക്ക് സാമ്പത്തികമായും നിയമപരമായും പിന്തുണ നൽകിയ ഹസാരിബാഗ് എം.പി കൂടിയായ ജയന്ത് സിൻഹ അവർക്ക് സ്വീകരണം നൽകിയത് വലിയ വിവാദമായിരുന്നു. മന്ത്രിയുടെ നടപടി മുൻമുഖ്യമന്ത്രിയും ഝാർഖണ്ഡ് മുക്തിമോർച്ച നേതാവുമായ ഹേമന്ത് സോറനും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ അജോയ് കുമാറും രൂക്ഷമായി വിമർശിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.