Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകനേഡിയൻ...

കനേഡിയൻ നയതന്ത്രജ്ഞരുടെ വിഷയത്തിൽ പ്രതികരിച്ച് ജയശങ്കർ

text_fields
bookmark_border
Jayashankar
cancel

ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് 41 കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ നടപടിയിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. വിയന്ന കൺവെൻഷൻ തുല്യത നൽകുന്ന ഒന്നാണ്. കനേഡിയൻ ഉദ്യോഗസ്ഥർ തുടർച്ചയായി ഇന്ത്യയുടെ വിഷയങ്ങളിൽ ഇടപെടുന്നതിനെക്കുറിച്ച് ആശങ്കയുള്ളതിനാലാണ് നയതന്ത്രജ്ഞരുടെ എണ്ണത്തിൽ സർക്കാർ കാനഡയോട് തുല്യത പാലിക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ജയശങ്കർ പറഞ്ഞു.

ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിലെ വിള്ളലുകളെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. വിഷയത്തിലെ പല വിവരങ്ങളും ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും സ്ഥിതി മെച്ചപ്പെടുമെന്നും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് അവരുടെ അടിസ്ഥാന കടമകൾ ആത്മവിശ്വാസത്തോടെ ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

'കുറച്ച് സമയത്തിനുള്ളിൽ തന്നെ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നാണ് എനിക്ക് തോന്നുന്നത്. അവരിൽ പലരോടും ഞങ്ങൾക്കുണ്ടായ അസ്വാരസ്യത്തിന് കാരണമെന്താണെന്നും ആളുകൾ മനസ്സിലാക്കും' അദ്ദേഹം പറഞ്ഞു. നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കുക എന്നത് വിയന്ന കൺവെൻഷന്റെ ഏറ്റവും അടിസ്ഥാനപരമായ വശമാണ്. എന്നാൽ പലവിധത്തിലുള്ള വെല്ലുവിളികൾ നേരിടുന്നതിനാൽ ഇപ്പോൾ കാനഡയിൽ നമ്മുടെ ആളുകൾ സുരക്ഷിതരല്ല.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ പുരോഗതി ഉണ്ടായാൽ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം കാനഡ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിച്ചതിന് പിന്നാലെ നടത്തിയ പരാമർശങ്ങളെ ഇന്ത്യ രൂക്ഷമായി വിമർശിച്ചിരുന്നു. ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജന്റുമാരുടെ പങ്കിനെ കുറിച്ച് പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപണം ഉന്നയിച്ചതിന് ശേഷം ഈ വർഷം സെപ്റ്റംബറിലാണ് നയതന്ത്ര സാന്നിധ്യം കുറക്കാൻ കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JayashankarCanadian diplomats
News Summary - Jayashankar reacting to the issue of Canadian diplomats
Next Story