മഹാസഖ്യം തകരില്ലെന്ന് ശരത് യാദവ്
text_fieldsപട്ന: നിതീഷ് കുമാറിെൻറ നേതൃത്വത്തിൽ ജെ.ഡി.യുവിലെ ഒരുവിഭാഗം എൻ.ഡി.എയിൽ എത്തിയതിന് പിന്നാലെ മഹാസഖ്യം തകരില്ലെന്ന പ്രഖ്യാപനവുമായി ശരത് യാദവ്. അഞ്ച് വർഷത്തേക്ക് വേണ്ടിയാണ് മഹാസഖ്യം രൂപീകരിച്ചത്. ജനങ്ങൾക്ക് മുന്നിൽ വെച്ച പ്രകടന പത്രികയിൽ പ്രകാരം അഞ്ച് വർഷം നിതീഷ് ഭരണം നടത്തണമായിരുന്നു. മഹാസഖ്യത്തിെൻറ തകർച്ചയിൽ ദു:ഖമുണ്ടെന്നും ശരത് യാദവ് പറഞ്ഞു.
ജനതാദൾ യുണൈറ്റഡ് രൂപീകരിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് താനാണ്. ഇപ്പോൾ തന്നോട് പുറത്ത് പോകാനാണ് ആവശ്യപ്പെടുന്നത്. ജെ.ഡി.യുവിെൻറ നാഷണൽ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പെങ്കടുക്കാൻ പോയെങ്കിലും അനുവദിച്ചില്ലെന്നും ശരത് യാദവ് കൂട്ടിച്ചേർത്തു.
ജെ.ഡി.യു മഹാസഖ്യത്തിൽ നിന്ന് പിൻമാറുകയും എൻ.ഡി.എയുടെ സഹായത്തോടെ ബീഹാറിൽ വീണ്ടും സർക്കാർ രൂപീകരച്ചതോടെയാണ് സഖ്യത്തിൽ പിളർപ്പുണ്ടായത്. ഇന്ന് നിതീഷിെൻറ ഒൗദ്യോഗിക വസതിയിൽ ചേർന്ന ജെ.ഡി.യു ദേശീയ നിർവാഹക സമതി യോഗം എൻ.ഡി.എയിൽ ചേരുന്നതായി പ്രമേയം പാസാക്കിയിരുന്നു. അതേ സമയം, മുതിർന്ന നേതാവ് ശരത് യാദവിനെ പുറത്താക്കി പ്രമേയം പാസാക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അത്തരം നടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.