രാജ്യസഭ ഉപാധ്യക്ഷൻ: എൻ.ഡി.എ സ്ഥാനാർഥി ഹരിവംശ് നാമനിർദേശപത്രിക സമർപ്പിച്ചു
text_fields
ന്യൂഡൽഹി: രാജ്യസഭ ഉപാധ്യക്ഷൻ സ്ഥാനത്തേക്ക് എൻ.ഡി.എ സ്ഥാനാർഥിയായി എം.പി ഹരിവംശ് വീണ്ടും നാമനിർദേശ പത്രിക സമർപ്പിച്ചു.
സെപ്തംബർ 14 മുതൽ ആരംഭിക്കുന്ന പാർലമെൻറിെൻറ മൺസൂൺ സമ്മേളനത്തിൽ ഉപാധ്യക്ഷൻ പദവിയിലേക്കുള്ള െതരഞ്ഞെടുപ്പ് നടക്കും. സമ്മേളനത്തിെൻറ ആദ്യ ദിനം തന്നെ െതരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട്. ഒക്ടോബർ ഒന്നിനാണ് മൺസൂൺ സമ്മേളനം സമാപിക്കുക.
രാജ്യസഭ സെക്രട്ടേറിയറ്റിെൻറ വിജ്ഞാപന പ്രകാരം സെപ്തംബർ ഏഴു മുതൽ നാമനിർദ്ദേശം സമർപ്പിക്കൽ പ്രക്രിയ ആരംഭിച്ചു. സെപ്തംബർ 11 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ഭരണകക്ഷിയായ എൻ.ഡി.എ സഖ്യം ഡെപ്യൂട്ടി ചെയർമാനായി രണ്ടാമതും ഹരിവംശിനെ ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നതിനാൽ യു.പി.എയും ഇത്തവണ സംയുക്ത സസ്ഥാനാർഥിയെയാണ് നിർത്താൻ തീരുമാനിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.