കർണാടകയിൽ ഗോവധ നിരോധന ബില്ലിനെ പിന്തുണക്കുമെന്ന് ജെ.ഡി.എസ്
text_fieldsബംഗളൂരു: കർണാടകയിൽ ഗോവധ നിരോധന - കന്നുകാലി സംരക്ഷണ ബില്ലിനെ പിന്തുണക്കുമെന്നും ഉപരിസഭയിൽ ബിൽ പരാജയപ്പെടില്ലെന്നും ജെ.ഡി-എസ് നേതാവ് ബസവരാജ് ഹൊരട്ടി. ബിൽ കർഷക വിരുദ്ധമാണെന്നും ഒരു കാരണവശാലും പിന്തുണക്കിെല്ലന്നും െജ.ഡി-എസ് നേതൃത്വം പരസ്യനിലപാടെടുത്തിരുന്നെങ്കിലും ബി.ജെ.പിയുമായുള്ള നീക്കുപോക്കിെൻറ ഭാഗമായാണ് മലക്കം മറിച്ചിലെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയോ നിയമസഭ കക്ഷി േനതാവ് എച്ച്.ഡി. കുമാരസ്വാമിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ നിയമസഭയിൽ ബി.ജെ.പി ഏകപക്ഷീയമായി പാസാക്കിയെടുത്ത ബിൽ ഉപരിസഭയായ നിയമനിർമാണ കൗൺസിലിലെ അടിപിടി മൂലം അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് സർക്കാർ ഇറക്കിയ ഒാർഡിനൻസിന് ജനുവരി അഞ്ചിന് ഗവർണർ അനുമതി നൽകി.
ഉപരിസഭയിൽ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിക്ക് ബിൽ പാസാക്കിെയടുക്കാൻ ജെ.ഡി-എസിെൻറ പിന്തുണ നിർബന്ധമാണെന്നിരിക്കെ ഉപരിസഭ അധ്യക്ഷനെ പുറത്താക്കാൻ ബി.ജെ.പിയും ജെ.ഡി-എസും കൈകോർക്കാനിരിക്കുകയാണ്. ധാരണപ്രകാരം, വെള്ളിയാഴ്ച നടക്കുന്ന ഉപാധ്യക്ഷ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായ എം.കെ. പ്രാണേഷിനെ ജെ.ഡി-എസ് പിന്തുണക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.