'മോദി വീണ്ടും പ്രധാനമന്ത്രിയായതോടെ എൻ.ഡി.എ വിടാനുള്ള തീരുമാനം ജെ.ഡി.യു പിൻവലിച്ചു'- പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനതാദളിന് (യുണൈറ്റഡ്) 17 സീറ്റുകൾ മാത്രമാണ് എൻ.ഡി.എ വാഗ്ദാനം ചെയ്തതെന്ന് രാഷ്ട്രീയ നിരീക്ഷകൻ പ്രശാന്ത് കിഷോർ. ബിഹാറിലെ ഗോപാൽഗഞ്ചിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തൽ.
അന്ന് എൻ.ഡി.എ വിടാൻ ജെ.ഡി.യു തീരുമാനിച്ചിരുന്നതായി കിഷോർ പറഞ്ഞു. എന്നാൽ നരേന്ദ്ര മോദി രണ്ടാം തവണയും പ്രധാനമന്ത്രിയായതോടെ എൻ.ഡി.എയിൽ നിന്നും പുറത്ത് പോകാൻ നിതീഷ് കുമാർ വിസമ്മതിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022 മാർച്ചിൽ രാഷ്ട്രീയ ജനതാദളുമായി സഖ്യമുണ്ടാകുന്നതിനെ കുറിച്ച് താൻ നിതീഷ് കുമാറിനോട് പറഞ്ഞതായി പ്രശാന്ത് കിഷോർ നേരത്തെ അവകാശപ്പെട്ടിരുന്നു. അന്ന് 'മഹാഗത്ബന്ധനിൽ' ചേരാൻ നിതീഷ് തന്നെ ക്ഷണിച്ചിരുന്നെന്നും കിഷോർ വെളിപ്പെടുത്തി. 2024ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും ബി.ജെ.പിയൽ തുടർന്നാൽ തന്നെ പുറത്താക്കുമെന്നും ബി.ജെ.പിക്ക് അകത്ത് നിന്നൊരാളെ മുഖ്യമന്ത്രിയാക്കുമെന്നും നിതീഷ് കുമാറിന് ഉറാപ്പായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തേജസ്വി യാദവ് അധികാരത്തിലെത്തിയാൽ ലാലു പ്രസാദ് യാദവിന്‍റെ ജംഗിൾ രാജ് സംസ്ഥാനത്ത് ആവർത്തിക്കുമെന്നും അതിലൂടെ നിതീഷ് കുമാർ തിരിച്ചുവരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമെന്നുമാണ് അദ്ദേഹം വിശ്വസിക്കുന്നതെന്നും പ്രശാന്ത് കിഷോർ അവകാശപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.