ജെ.ഡി.യു ഇൻഡ്യ സഖ്യത്തിനൊപ്പം; കോൺഗ്രസ് ആത്മപരിശോധന നടത്തണമെന്ന് ഉമേഷ് സിങ് കുശ്വാഹ
text_fieldsപട്ന: ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ യുനൈറ്റഡ് നേതാവുമായ നിതീഷ് കുമാർ എൻ.ഡി.എ സർക്കാരിന്റെ ഭാഗമാകാനിരിക്കെ പാർട്ടി ഇൻഡ്യ സഖ്യത്തിനൊപ്പം തന്നെയെന്ന പരാമർശവുമായി മുതിർന്ന നേതാവും സംസ്ഥാന അധ്യക്ഷനുമായ ഉമേഷ് സിങ് കുശ്വാഹ. ജെ.ഡി.യു ഇൻഡ്യ സഖ്യത്തിനൊപ്പമാണെന്നും എന്നാൽ സീറ്റ് വിഭജനത്തിലും പങ്കാളികളിലും കോൺഗ്രസ് കൂടുതൽ ജാഗ്രത പാലിക്കണമെന്നും ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഹാറിൽ നിലവിൽ മഹഗഡ്ബന്ധൻ സർക്കാർ ശക്തമായി മുന്നോട്ടു പോകുകയാണെന്നും ഒരു പ്രത്യേകത വിഭാഗത്തിന്റെ അജണ്ടയാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുമായി നിരന്തരം കൂടിക്കാഴ്ച നടത്തുന്ന വ്യക്തിയാണ് താനെന്നും എൻ.ഡി.എക്കൊപ്പം ചേരുമെന്ന പ്രചരണങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാർ സർക്കാർ രൂപവത്കരിക്കും. ഞായറാഴ്ച അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് റിപ്പോർട്ട്. പുതിയ സർക്കാർ രൂപവത്കരണത്തിന്റെ ഭാഗമായി ഞായറാഴ്ച വരെയുള്ള എല്ലാ പൊതുപരിപാടികളും നിതീഷ് കുമാർ റദ്ദാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.