നിതീഷ് ഉടക്കി; ജെ.ഡി.യു മന്ത്രിസഭയിൽ ചേർന്നില്ല
text_fieldsന്യൂഡൽഹി: പുതിയ മന്ത്രിസഭയുടെ രൂപവത്കരണ ഘട്ടത്തിൽതന്നെ ബി.ജെ.പി നയിക്കുന്ന ദേ ശീയ ജനാധിപത്യ സഖ്യത്തിൽ വിള്ളലുകൾ. മൂന്നു മന്ത്രിസ്ഥാനം ചോദിച്ചപ്പോൾ ഒന്നു മാത് രം നൽകാമെന്ന മോദി-അമിത് ഷാമാരുടെ നിലപാടിൽ പ്രതിഷേധിച്ച് ജനതാദൾ-യു മന്ത്രിസഭ യിൽ ചേരേണ്ടതില്ലെന്ന് തീരുമാനിച്ചു.
എന്നാൽ, ഗത്യന്തരമില്ലാതെ എൻ.ഡി.എയിൽ തുടരും. ചോദിച്ച മന്ത്രിസ്ഥാനം കിട്ടാത്തത് വലിയ കാര്യമാക്കുന്നില്ലെന്നാണ് നിതീഷ്കുമാർ ഇതിനോട് പ്രതികരിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിൽ പെങ്കടുക്കുകയും ചെയ്തു. ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമുണ്ടെന്നിരിക്കേ, സഖ്യകക്ഷികൾക്ക് വിലപേശി നേടാനാവില്ല.
എല്ലാ സഖ്യകക്ഷികൾക്കും ഒാരോ സീറ്റ് മാത്രമാണ് നൽകിയിട്ടുള്ളത്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ നേരിട്ട് ഇടപെട്ടാണ് പാർട്ടിക്ക് വേണ്ടി മൂന്നു മന്ത്രിസ്ഥാനങ്ങൾ ചോദിച്ചത്. ഇതിനായി തലേന്നുതന്നെ അദ്ദേഹം മോദി-അമിത് ഷാമാരെ കാണുകയും ചെയ്തിരുന്നു. ബിഹാറിലെ 40ൽ ഒന്നൊഴികെ എല്ലാ സീറ്റും എൻ.ഡി.എ സഖ്യമാണ് നേടിയത്. ഇതിൽ 18 സീറ്റ് ജെ.ഡിയുവിന് കിട്ടി. പാർട്ടി എം.പിമാരായ ആർ.സി.പി സിങ്, ലാലൻ സിങ്, സന്തോഷ് കുശ്വാഹ എന്നിവരെ മന്ത്രിമാരാക്കണമെന്നായിരുന്നു നിതീഷിെൻറ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.