Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യ ഹൃത്വിക്​...

ഭാര്യ ഹൃത്വിക്​ ആരാധിക; അസൂയ മൂത്ത ഭർത്താവ്​ ഭാര്യയെ കൊന്ന്​ ആത്മഹത്യ ചെയ്​തു

text_fields
bookmark_border
ഭാര്യ ഹൃത്വിക്​ ആരാധിക; അസൂയ മൂത്ത ഭർത്താവ്​ ഭാര്യയെ കൊന്ന്​ ആത്മഹത്യ ചെയ്​തു
cancel

ന്യൂയോര്‍ക്ക്: ബോളിവുഡ്​ താരം ഹൃത്വിക്​ റോഷ​​െൻറ കടുത്ത ആരാധികയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താ വ്​ ആത്​മഹത്യ ചെയ്തു. അമേരിക്കയിലെ ക്വീന്‍സിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്​. ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാള ാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

ബോളിവുഡ് താരം ഹൃത്വിക് റോഷ​​െൻറ കടുത്ത ആരാ ധികയായിരുന്നു ഡോണെ. ഈ ആരാധനയിലെ അസൂയ കാരണമാണ് ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തിയതെന്ന്​ ഡോണെയുടെ സുഹൃത്തുക്കൾ പൊലീസിന്​ മൊഴിനൽകി.

ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ. ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു.

വീട്ടിലിരുന്ന് ഹൃത്വിക് റോഷ​​െൻറ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നു. എന്നാൽ ഹൃത്വികി​​െൻറ എല്ലാ ചിത്രവും ഡോണെ കാണുമായിരുന്നു. എന്നാൽ പല കാരണങ്ങളാൽ ദിനേശ്വർ നിരന്തരം ഡോണെയെ ഉപദ്രവിക്കുമായിരുന്നുവെന്ന്​ സുഹൃത്തുക്കൾ പറഞ്ഞു.

ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചു. അപ്പാര്‍ട്‌മ​െൻറി​​െൻറ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അപ്പാർട്ട്​മ​െൻറ്​ കോമ്പൗണ്ടിലുള്ള മരത്തിലാണ്​ ദിനേശ്വറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hrithik Roshanworld newsUS Mancommits suicideJealousObsession
News Summary - Jealous of Wife's Obsession With Hrithik Roshan, US Man Stabs Her to Death, Commits Suicide - World ews
Next Story