Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.ഇ.ഇ മെയിന്‍ അടുത്ത...

ജെ.ഇ.ഇ മെയിന്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ -കേന്ദ്ര മന്ത്രി

text_fields
bookmark_border
ജെ.ഇ.ഇ മെയിന്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ -കേന്ദ്ര മന്ത്രി
cancel

ന്യൂഡല്‍ഹി: ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ നടത്തുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരം.

നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍ മാത്രമാണ് പരീക്ഷ നടത്തുന്നത്. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്താനാണ് ജോയിന്റ് അഡ്മിഷന്‍ ബോര്‍ഡ് (ജെ.എ.ബി.) തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ പരീക്ഷ നടത്തണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തീരുമാനം വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യങ്ങള്‍ നന്നായി മനസിലാക്കാനും ഉയര്‍ന്ന സ്‌കോര്‍ നേടാനും സഹായിക്കും -അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

കൂടാതെ, സംസ്ഥാന എന്‍ജിനീയറിങ് കോളജ് പ്രവേശന പരീക്ഷയില്‍ ഉപയോഗിക്കുന്ന പ്രാദേശിക ഭാഷയും, ജ.ഇ.ഇ മെയിനിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നടത്തുന്ന സംസ്ഥാനങ്ങളുടെ സംസ്ഥാന ഭാഷയും ഇത്തരത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റുകളിലൂടെ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEE MainRamesh Pokhriyal
Next Story