കാവി ജഴ്സി ഇന്ത്യയുടെ വിജയ തുടർച്ച ഇല്ലാതാക്കി -മെഹബൂബ മുഫ്തി
text_fieldsന്യൂഡൽഹി: ജഴ്സിയുടെ നിറം മാറ്റം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വിജയ തുടർച്ച ഇല്ലാതാക്കിയെന്ന വിമർശനവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയാണ് മെഹബൂബ വിമർശനമുന്നയിച്ചത്.
'എന്നെ അന്ധവിശ്വാസിയെന്ന് വിളിച്ചോളൂ, പക്ഷേ ഇന്ത്യയുടെ വിജയതൃഷ്ണ പുതിയ ജഴ്സി ഇല്ലാതാക്കി' -മെഹബൂബ ട്വീറ്റ് ചെയ്തു.
Call me superstitious but I’d say it’s the jersey that ended India’s winning streak in the #ICCWorldCup2019.
— Mehbooba Mufti (@MehboobaMufti) June 30, 2019
ഇന്ത്യൻ ടീമിന്‍റെ ജഴ്സി മാറ്റം കാവിവത്കരണത്തിന്‍റെ ഭാഗമായാണെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ഓറഞ്ച് ജഴ്സിയിൽ ഇറങ്ങിയ ഇന്ത്യ 31 റൺസിന്‍റെ പരാജയമാണ് നേരിട്ടത്. ഇംഗ്ലണ്ടിന്‍റേതും നീല ജഴ്സി ആയതിനാലാണ് ഇന്ത്യക്ക് ഐ.സി.സി നിബന്ധന പ്രകാരം രണ്ടാം ജഴ്സിയിൽ കളിക്കേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.