Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെസീക്ക ലാലി​െൻറ...

ജെസീക്ക ലാലി​െൻറ സഹോദരി സബ്രീന ലാൽ അന്തരിച്ചു

text_fields
bookmark_border
Sabrina Lall
cancel
camera_alt

Photo Credit: Humans of Bombay 

ന്യൂഡൽഹി: വിവാദമായ ഡൽഹി കൊലപാതക കേസിലെ ഇരയായ ജെസീക്ക ലാലി​െൻറ സഹോദരി സ​ബ്രീന ലാൽ അന്തരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ഞായറാഴ്​ചയായിരുന്നു അന്ത്യം.

കരൾ സിറോസിസ്​ ബാധിതയായിരുന്ന സബ്രീന ദീർഘകാലമായി ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ ശനിയാഴ്​ച ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്​ച മരിക്കുകയായിരുന്നുവെന്ന്​ സഹോദരൻ പറഞ്ഞു.

സഹോദരിയുടെ കൊലപാതകത്തിലെ യഥാർഥ പ്രതികളെ നിയമത്തിന്​ മുമ്പിൽ കൊണ്ടുവരാൻ നിരന്തര പോരാട്ടം നടത്തിയിരുന്ന വ്യക്തിയായിരുന്നു ഇവർ.

കഴിഞ്ഞവർഷം പി.ടി.​െഎക്ക്​ നൽകിയ അഭിമുഖത്തിൽ സഹോദരിയുടെ പേരിൽ ഒരു ഫൗണ്ടേഷൻ തുടങ്ങണമെന്നും സമാനരീതിയിൽ അക്രമത്തിന്​ ഇരയായവർക്ക്​ നീതി ലഭ്യമാക്കാനാണെന്നും അവർ അറിയിച്ചിരുന്നു.

1999ലാണ്​ ഡൽഹിയിലെ ഒരു ഹോട്ടലിൽവെച്ച്​ ജസീക്ക വെടിയേറ്റ്​ മരിക്കുന്നത്​. ഉന്നത രാഷ്​ട്രീയക്കാരുമായി ബന്ധപ്പെട്ട കേസ്​ രാജ്യത്ത്​ വൻ കോളിളക്കം സൃഷ്​ടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathJessica LallSabrina Lall
News Summary - Jessica Lalls sister Sabrina dies in Gurugram
Next Story