Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവീണ്ടും ചിറകുവിടർത്താൻ...

വീണ്ടും ചിറകുവിടർത്താൻ ജെറ്റ്​ എയർവേസ്​; ഏറ്റെടുക്കുന്നത്​ വിദേശ സംരംഭകർ

text_fields
bookmark_border
വീണ്ടും ചിറകുവിടർത്താൻ ജെറ്റ്​ എയർവേസ്​; ഏറ്റെടുക്കുന്നത്​ വിദേശ സംരംഭകർ
cancel

ന്യൂഡൽഹി: പതിനെട്ട്​ മാസങ്ങൾക്ക്​ ശേഷം തിരിച്ചുവരവിനൊരുങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ എയർലൈൻ കമ്പനിയായ ജെറ്റ്​ എയർവേസ്​. ലണ്ടൻ ആസ്ഥാനമായുള്ള ധനകാര്യ ഉപദേശക സ്ഥാപനമായ കല്‍റോക്ക് കാപിറ്റൽ, ദുബൈ വ്യവസായിയായ മുരാരി ലാല്‍ ജലൻ എന്നിവരുടെ നേതൃത്വത്തിലാണ് കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ ഒരുങ്ങുന്നത്​. ഇരുവരും ചേർന്ന്​ സ്ഥാപിച്ച കൺസോർഷ്യം സമർപ്പിച്ച പദ്ധതി ബാങ്കുകളുടെ സമിതി അംഗീകരിച്ചു. വായ്പാദാതാക്കളുടെ സമിതി ശനിയാഴ്ച ഇ-വോട്ടിങ്ങിലൂടെയാണ്​ പ്രവർത്തനങ്ങൾക്ക്​ അംഗീകാരം നല്‍കിയത്​.

ജെറ്റ് എയർവേസി​െൻറ റെസല്യൂഷൻ നടപടികൾക്ക് ഇനി ദേശീയ കമ്പനി ലോ ട്രിബ്യൂണലി​െൻറ (എൻസിഎൽടി) അംഗീകാരം ലഭിക്കേണ്ടതുണ്ട്. അംഗീകാരം ലഭിച്ചാൽ, യഥാക്രമം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനും എയർലൈൻ പ്രവർത്തനവുമായി മുന്നോട്ട് പോകാനുളള അപേക്ഷ സമർപ്പിക്കാം.

ജെറ്റ് എയർവേസ് അടുത്തവർഷം പകുതിയോടെ വീണ്ടും പറത്താനാണ്​ കൺസോർഷ്യത്തി​െൻറ പദ്ധതി. ഇതിനായി 1000 കോടി രൂപയുടെ ഒാഹരി നിക്ഷേപവും കൺസോർഷ്യം നടത്തിയേക്കും. പഴയ ആറ്​ വിമാനങ്ങൾ വിറ്റ്​ പുതിയത്​ വാങ്ങാനും രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ ജെറ്റിനുണ്ടായിരുന്ന സ്​ലോട്ടുകൾ വിറ്റത്​ തിരികെ വാങ്ങാനും അവർ പദ്ധതിയിടുന്നുണ്ട്​.

1993ൽ ആദ്യമായി പറന്ന ജെറ്റ്​, 2019 ഏപ്രിൽ 18നാണ്​ കടക്കെണിയെ തുടർന്ന്​ എല്ലാം നിർത്തിയത്​. ആദ്യമായി പാപ്പരത്ത നടപടികൾക്ക്​ വിധേയമായ ഇന്ത്യൻ എയർലൈൻ കൂടിയാണ്​ ജെറ്റ്​ എയർവേസ്​. മുമ്പ്​ മൂന്ന്​ തവണ ജെറ്റ്​ എയർവേസിനെ വീണ്ടും പറത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ തിരിച്ചുവരവി​െൻറ സൂചനകൾ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jet Airways
News Summary - Jet Airways 2.0 may be back in skies in 6 months
Next Story