പൈലറ്റുമാർ രോഗാവധിയിൽ: ജെറ്റ് എയർവേസ് 14 വിമാനങ്ങൾ റദ്ദാക്കി
text_fieldsമുംബൈ: എയർവേസ് പൈലറ്റുമാരുടെ അവധിയെ തുടർന്ന് െജറ്റ് എയർവേസ് 14 വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച നിരവധി പൈലറ്റുമാർ രോഗാവധിയിൽ പ്രവേശിച്ചതോടെയാണ് 14 വിമാനങ്ങൾ കമ്പനി റദ്ദാക്കിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ വിമാന സർവീസായ ജെറ്റ് എയർവേസ് സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കയാണ്. പൈലറ്റുമാരുടെയും എഞ്ചിനിയർമാരുടെയും ശമ്പളത്തെയും ഇത് ബാധിച്ചിട്ടുണ്ട്. സെപ്തംബറിൽ ജീവനക്കാർക്ക് പാതി ശമ്പളമാണ് നൽകിയത്. ഒക്ടോബർ, നവംബർ മാസങ്ങളിൽ ശമ്പളം നൽകിയിട്ടില്ല. പൈലറ്റുമാരുടെ കൂട്ട മെഡിക്കൽ ലീവ് ശമ്പളം മുടങ്ങിയതിനെതിരെയുള്ള പ്രതിഷേധമാണെന്നാണ് സൂചന.
അപ്രതീക്ഷിതമായ സാഹചര്യങ്ങളുണ്ടായതാണ് വിമാനസർവീസുകളെ ബാധിച്ചതെന്നാണ് കമ്പനിയുടെ വിശദീകരണം. വിമാന ടിക്കറ്റ് ബുക് ചെയ്ത യാത്രക്കാരെ സർവീസ് റദ്ദാക്കിയ വിവരം എസ്.എം.എസ് വഴി അറിയിച്ചിട്ടുണ്ട്. അവർക്ക് സർവീസ് മാറ്റി നൽകുകയോ ടിക്കറ്റിെൻറ പണം നൽകുകയോ ചെയ്യും.
ജീവനക്കാരുടെ സഹകരണവും പിന്തുണയും തേടുന്നുവെന്നും ശമ്പളം മുടങ്ങുന്നതും മറ്റ് സാമ്പത്തിക പ്രതിസന്ധികളെ കുറിച്ചും അവരുമായി ചർച്ച നടത്തുമെന്നും
കമ്പനി മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.