കൂടുതൽ പ്രതിസന്ധിയിലേക്ക്; ജെറ്റ് എയര്‍വേസിന് അന്താരാഷ്ട്ര സർവിസ് യോഗ്യത നഷ്ടമായേക്കും
text_fieldsന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട ഇന്ത്യയുടെ ചെലവുകുറഞ്ഞ വിമാന സർവിസായ ജെറ്റ് എയര്‍വേസ് കൂടുത ൽ പ്രതിസന്ധിയിലേക്ക്. പ്രതിദിന സർവിസുകളുടെ എണ്ണം 20ൽ കുറഞ്ഞതിനെ തുടർന്ന് വിദേശ സർവിസ് നടത്താനുള്ള ജെറ്റ് എ യര്വേസിെൻറ യോഗ്യത നഷ്ടമായേക്കും.
വ്യാഴാഴ്ച 14 സർവിസുകൾ മാത്രം നടത്തിയ കമ്പനിയുടെ ഭാവികാര്യങ്ങൾ പ രിശോധിച്ചുവരുകയാണെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഒരു വിമാനക്കമ്പനി ക്ക് വിദേശ രാജ്യങ്ങളിലേക്ക് സർവിസുകൾ നടത്തണമെങ്കിൽ പ്രതിദിനം ഏറ്റവും കുറഞ്ഞത് 20 ആഭ്യന്തര സർവിസുകൾ നടത്തേണ്ടതുണ്ട്.
പുതിയ സാഹചര്യത്തിൽ ജെറ്റ് എയര്‍വേസ് അതിെൻറ വിദേശ സർവിസുകൾ നിർത്തിവെക്കേണ്ടി വരുമെന്നാണ് സൂചന. ഇതിനിടെ കമ്പനിയെ രക്ഷിക്കാനായി ജെറ്റ് എയര്‍വേസ് സ്ഥാപകനായ നരേഷ് ഗോയല്‍ രംഗത്തുവന്നു. ഇദ്ദേഹം ജെറ്റ് എയര്‍വേസിെൻറ ഓഹരികള്‍ വാങ്ങാന്‍ താൽപര്യപത്രം (ബിഡ്) ഉടൻ സമര്‍പ്പിച്ചേക്കും. എന്നാൽ, കമ്പനിയുടെ ഇപ്പോഴത്തെ ഉടമകളായ ബാങ്ക് കണ്‍സോർട്യം ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
എസ്.ബി.ഐയുടെ നേതൃത്വത്തിൽ ബാങ്കുകളുടെ കൂട്ടായ്മ ജെറ്റ് എയര്‍വേസിനായി 1,500 കോടി രൂപ അടിയന്തര വായ്പനൽകാൻ നീക്കമുണ്ടായിരുന്നുവെങ്കിലും റിസര്‍വ് ബാങ്ക് ഇതിനുള്ള അനുമതി നൽകാത്തത് തിരിച്ചടിയായി.
കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് യൂറോപ്യൻ ചരക്കു കയറ്റുമതി സ്ഥാപനം ഇന്ന് ജെറ്റ് എയർവേസ് വിമാനം ആംസ്റ്റർഡാമിൽ പിടിച്ചുവെച്ചിരുന്നു. പൈലറ്റുമാർക്കുപുറെമ എൻജിനീയറിങ് വിഭാഗത്തിലെ ജീവനക്കാർക്കും മുതിർന്ന എക്സിക്യൂട്ടിവുകൾക്കും മൂന്നുമാസമായി കമ്പനി ശമ്പളം നൽകിയിട്ടില്ല. ഇതേ തുടർന്ന് ൈപലറ്റുമാർ പണിമുടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
25 വർഷത്തിനിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ജെറ്റ് എയർവേസ് അഭിമുഖീകരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പാട്ടത്തുക നൽകാൻ കഴിയാത്തതാണ് ഇപ്പോൾ സർവിസുകൾ നിർത്തിവെക്കാൻ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.